തിരുനാവായയെ താമരപൂ കൃഷിയുടെ ഹബ്ബാക്കും: മന്ത്രി വി.എസ്.സുനിൽകുമാർ
Sunday, January 26, 2020 12:48 AM IST
മ​ല​പ്പു​റം: തി​രു​നാ​വാ​യ​യെ താ​മ​ര​പൂ കൃ​ഷി​യു​ടെ രാ​ജ്യ​ത്തെ ഹ​ബ്ബാ​ക്കി മാ​റ്റു​മെ​ന്നു കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ. തി​രു​നാ​വാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പു​ഷ്പ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​ന​വും കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഓ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പൂ​ക്ക​ൾ​ക്കാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന അ​വ​സ്ഥ​ക്കു മാ​റ്റം വ​രു​ത്താ​ൻ പു​ഷ്പ ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ സാ​ധ്യ​മാ​കു​ം. തി​രു​നാ​വാ​യ ക​ട​വ​ത്ത് നാ​വാ​മു​കു​ന്ദാ ക്ഷേ​ത്ര പ​രി​സ​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ച ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സ​മ​ർ​പ്പ​ണ​വും ക​ർ​ഷ​ക​ർ​ക്കു​ള്ള ആ​നു​കൂ​ല്യ വി​ത​ര​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു ന​ൽ​കു​ന്ന​തോ​ടൊ​പ്പം ബാ​ക്കി വ​രു​ന്ന താ​മ​ര​ക​ളി​ൽ നി​ന്നു സ്ക്വാ​ഷ് ഉ​ൾ​പ്പ​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാന്‌ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ന​ൽ​കാ​ൻ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

താ​മ​ര കൃ​ഷി​യു​ടെ വ്യാ​പ​ന​ത്തോ​ടൊ​പ്പം വീ​ട്ട​മ്മ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ളി​ല​ട​ക്കം അ​ല​ങ്കാ​ര ഇ​ല​ക​ളു​ടെ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​റ്റു കാ​ർ​ഷി​ക വി​ള​ക​ളി​ലെ​ന്ന​പോ​ലെ നാ​ളി​കേ​ര ഉ​ത്പാ​ദ​ന രം​ഗ​ത്തു​ള്ള വ​ള​ർ​ച്ച​യെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ര​ഗ്രാ​മം പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​വേ മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം 13 കേ​ര ഗ്രാ​മ​ങ്ങ​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ തു​ട​ക്ക​മി​ടു​ന്ന​ത്. ഇ​തു​ൾ​പ്പ​ടെ 45 കേ​ര​ഗ്രാ​മ​ങ്ങ​ളാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ലു​ള്ള​തെ​ന്നും പ​ത്തു വ​ർ​ഷ​ത്തി​ന​കം ര​ണ്ടു കോ​ടി​യോ​ളം കേ​ര വൃ​ക്ഷ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സി.​മ​മ്മൂ​ട്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ എ.​കെ നാ​രാ​യ​ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ വെ​ട്ടം ആ​ലി​ക്കോ​യ, എ.​ടി സ​ജി​ത, തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി റം​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ മു​ള​ക്ക​ൽ മു​ഹ​മ്മ​ദ​ലി, സി.​പി സൈ​ഫു​ന്നീ​സ, എ.​പി ര​വീ​ന്ദ്ര​ൻ, തി​രു​ന്നാ​വാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ എ​ട​ശേ​രി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ഗോ​ഡ്ലീ​ഫ് തു​ട​ങ്ങി വി​വി​ധ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.