ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ സൗ​ദി ബാ​ല​ൻ ജന്മനാട്ടിലേക്ക് മ​ട​ങ്ങു​ന്നു
Sunday, January 26, 2020 12:46 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജ​നി​ക്കു​ന്പോ​ൾ ത​ന്നെ ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം ന​ഷ്ട​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ സൗ​ദി ബാ​ല​ന് ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ലൂ​ടെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ക്കം. സൗ​ദി ദ​ന്പ​തി​ക​ളാ​യ അ​വാ​ദ് മു​ഹ​മ്മ​ദ്-​സാ​ൻ​ഡോ​സ് അ​ബ്്ദു​ൾ അ​സീ​സ് എ​ന്നി​വ​രു​ടെ മ​ക​ൻ ഫ​ഹ​ദ് (ആ​റ്) ആ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ അ​മൃ​തം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ ​പി.​കൃ​ഷ്ണ​ദാ​സി​ന്‍റെ ചി​കി​ത്സ​യി​ൽ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​ത്. ആ​റു​മാ​സ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഫ​ഹ​ദ് കു​ടും​ബ​ത്തോ​ടൊ​പ്പം ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി സൗ​ദി​യി​ലേ​ക്കു മ​ട​ങ്ങും.

ആ​റു​വ​ർ​ഷം മു​ന്പ് സാ​ൻ​ഡോ​സ് അ​ബ്്ദു​ൾ അ​സീ​സി​നു ഒ​റ്റ പ്ര​സ​വ​ത്തി​ലു​ണ്ടാ​യ മൂ​ന്നു മ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ഫ​ഹ​ദ്. ഒ​രു കു​ഞ്ഞ് പ്ര​സ​വ​ത്തി​ൽ ത​ന്നെ മ​രി​ച്ചു. മ​റ്റൊ​രാ​ൾ പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്നു. ഫ​ഹ​ദി​നാ​ക​ട്ടെ ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം ത​ട​സ​പ്പെ​ട്ട് സം​സാ​രി​ക്കാ​നും ന​ട​ക്കാ​നും ക​ഴി​യാ​തെ​യാ​യി. സൗ​ദി​യി​ൽ പ​ല ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​മൃ​തം ആ​ശു​പ​ത്രി​യി​ൽ നേ​ര​ത്തെ ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​യ ഒ​രു സൗ​ദി പൗ​ര​ൻ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡോ.​കൃ​ഷ്ണ​ദാ​സി​നെ ബ​ന്ധ​പ്പെ​ട്ട​ത്. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്തം​ബ​റി​ൽ ഫ​ഹ​ദ് ത​ന്‍റെ മാ​താ​വി​നോ​ടൊ​പ്പം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തി.

ചി​കി​ത്സ​യു​ടെ പ്രാ​ഥ​മി​ക ഘ​ട്ടം ക​ഴി​ഞ്ഞ​തോ​ടെ ഫ​ഹ​ദി​ന്‍റെ ന​ട്ടെ​ല്ല് സാ​ധാ​ര​ണ നി​ല​യി​ലാ​കു​ക​യും സം​സാ​ര​ശേ​ഷി ല​ഭി​ക്കു​ക​യും ചെ​യ്തു. വി​വി​ധ ആ​യു​ർ​വേ​ദ ചി​കി​ത്സാ രീ​തി​ക​ൾ​ക്കൊ​പ്പം ന​ട​ക്കാ​നും സം​സാ​രി​ക്കാ​നു​മു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ, ഹൈ​ഡ്രോ തെ​റ​പ്പി ഫി​സി​യോ തെ​റ​പ്പി തു​ട​ങ്ങി​യ​യും വി​ദ​ഗ്ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ൽ​കി​യ​തോ​ടെ ഫ​ഹ​ദ് ജി​വി​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

ഡോ. ​പി. കൃ​ഷ്ണ​ദാ​സ്, ഡോ.​ഷീ​ബാ കൃ​ഷ്ണ​ദാ​സ്, ഡോ.​നീ​തു തോ​മ​സ് തു​ട​ങ്ങി​യ​വ​രു​ടെ​യും സീ​നി​യ​ർ തെ​റ​പ്പി​സ്റ്റു​മാ​രാ​യ ഷ​ണ്‍​മു​ഖ​ൻ, വി​ജേ​ഷ് വ​സ​ന്ത, സു​ലോ​ച​ന തു​ട​ങ്ങി​യ​വ​രു​ടെ​യും കൂ​ട്ടാ​യ ശ്ര​മ​ത്തി​ലൂ​ടെ ഫ​ഹ​ദി​നു ല​ഭി​ച്ച സൗ​ഭാ​ഗ്യ​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞാ​ണ് ഈ ​കു​ടും​ബം സൗ​ദി​യി​ലേ​ക്കു തി​രി​ച്ചു പോ​കു​ന്ന​ത്.