ക്രി​സ്ത്യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ
Saturday, January 25, 2020 12:23 AM IST
എ​ട​ക്ക​ര: വി​ശു​ദ്ധി ജീ​വി​ത ല​ക്ഷ്യ​മാ​കു​ന്പോ​ൾ ആ​ത്മീ​യ ജീ​വി​ത​ത്തി​നു അ​ർ​ഥ​മു​ണ്ടാ​കു​മെ​ന്നു ഫാ. ​ജോ​ജി കെ. ​ജോ​യി. ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ക്കു​ന്ന മ​ല​ബാ​ർ ഭ​ദ്രാ​സ​ന ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​ഐ ഏ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​പോ​ൾ വ​ർ​ഗീ​സ് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ത്തി. ഫാ. ​മാ​ത്യു കോ​ല​മ​ല, ഫാ. ​ബോ​ബി പീ​റ്റ​ർ, എ​ന്നി​വ​ർ പ്രസംഗിച്ചു. രാ​വി​ലെ ന​ട​ന്ന ഐ​നാം​സ് സു​വി​ശേ​ഷ​സം​ഘം സം​യു​ക്ത ധ്യാ​ന​യോ​ഗ​ത്തി​ൽ ഫാ. ​ജോ​ജി കെ. ​ജോ​യി ക്ലാ​സെ​ടു​ത്തു. ഫാ. ​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ, പി.​ടി രാ​ജു എ​ന്നി​വ​ർ പ്രസംഗിച്ചു.
ഇ​ന്ന് വൈ​കി​ട്ട് ആ​റ​രയ്​ക്ക് പ്ര​ഫ. ഇ​ട്ടി വ​ർ​ഗീ​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന് മാ​ർ​ത്താ​മ​റി​യം വ​നി​താ സ​മാ​ജം വാ​ർ​ഷി​ക​സ​മ്മേ​ള​ന​വും സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​നം. ഉ​ച്ച​ക്ക് ര​ണ്ട​ര​യ്ക്ക് ഒ​സി​വൈ​എം സ​മ്മേ​ള​നം എ​ന്നി​വ​യും ന​ട​ക്കും.