ഭ​ർ​തൃ​പീ​ഡ​നം: പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് യു​വ​തി
Friday, January 24, 2020 12:16 AM IST
എ​ട​ക്ക​ര: ഭ​ർ​തൃ​പീ​ഡ​ന​ത്തി​നെ​തി​രെ ന​ല്കി​യ പ​രാ​തി​യി​ൽ ഒ​രു മാ​സ​മാ​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു​വ​തി​യും ബ​ന്ധു​ക്ക​ളും രം​ഗ​ത്ത്. പോ​ത്തു​ക​ല്ല് ഭൂ​ദാ​നം മു​ഞ്ഞ​നാ​ട്ട് ഡെ​സ​മ്മ​യു​ടെ മ​ക​ൾ ജി​നി​യാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് വ​ഴി​ക്ക​ട​വ് പൂ​വ​ത്തി​പൊ​യി​ൽ സ്വ​ദേ​ശി​ക്കെ​തി​രെ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 20ന് ​വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ൽ ജി​നി പ​രാ​തി ന​ല്കി​യി​രു​ന്നു.
മ​ദ്യ​പി​ച്ചെ​ത്തു​ന്ന ഭ​ർ​ത്താ​വ് പ​തി​വാ​യി ത​ന്നെ​യും കു​ട്ടി​ക​ളെ​യും മാ​ന​സി​ക​മാ​യും, ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ക്കു​ന്ന​താ​യും ഭ​ർ​ത്താ​വി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ​്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പ​രു​തിയിൽ വ​ഴി​ക്ക​ട​വ് പോ​ലി​സ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട ജി​നി മാ​താ​വി​ന്‍റെ കൂ​ടെ വ​യ​നാ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സാ​രി​ക്കാ​ൻ വ​ഴി​ക്ക​ട​വ് പോ​ലീ​സ് ബു​ധ​നാ​ഴ്ച ജി​നി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ല്കി​യ പ​രാ​തി​യു​ടെ രേ​ഖ​ക​ൾ കാ​ണാ​നി​ല്ലെ​ന്നും പു​തി​യ​താ​യി മൊ​ഴി ന​ല്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ച​താ​യി ഇ​വ​ർ പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റെ കൃ​ത്യ​വി​ലോ​പ​ത്തി​നെ​തി​രെ​യും, സ്ത്രീ​ക​ളെ​യും, ചെ​റി​യ കു​ട്ടി​ക​ളെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​നാ​വ​ശ്യ​മാ​യി ക​യ​റ്റി​യ ന​ട​പ​ടി​ക്കെ​തി​രെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ല്കു​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.