മ​ല​പ്പു​റ​ത്ത് ലൈ​ഫ് ഒ​രു​ക്കി​യ​ത് 14,105 വീ​ടു​ക​ൾ; പ്ര​ഖ്യാ​പ​ന​വും കു​ടും​ബ സം​ഗ​മ​വും നാ​ളെ
Friday, January 24, 2020 12:14 AM IST
മ​ല​പ്പു​റം: ലൈ​ഫ് മി​ഷ​ൻ ജി​ല്ല​യി​ലെ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത​ർ​ക്കു ഒ​രു​ക്കി​യ​ത് 13,000 സ്നേ​ഹ ഭ​വ​ന​ങ്ങ​ൾ. വീ​ടു​ക​ൾ ല​ഭി​ച്ചവരുടെ കു​ടും​ബ സം​ഗ​മ​വും ഭ​വ​ന നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും നാ​ളെ മ​ല​പ്പു​റ​ത്ത് ന​ട​ക്കും. മ​ല​പ്പു​റം റോ​സ് ലോ​ഞ്ച് ഓ​ഡ​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല​പ്ര​ഖ്യാ​പ​നം ഉ​ച്ച​യ്ക്ക് ശേഷം 2.30ന് ​മ​ന്ത്രി കെ.​ടി ജ​ലീ​ൽ നി​ർ​വ​ഹി​ക്കും. പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിക്കും.
എം​പി​മാ​രാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളും ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളു​മാ​കും. പ​ദ്ധ​തി​യു​ടെ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം ജി​ല്ലാ​ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​വ​ഹി​ക്കും. സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​തി​ക്ക​രി​ക്ക​പ്പെ​ട്ട 94 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 13 കു​ടും​ബ​ങ്ങ​ൾ എ​ന്ന ക​ണ​ക്കി​ൽ 1222 പേ​ർ സം​ഗ​മ​ത്തി​ലെ​ത്തും.
ജി​ല്ല​യി​ൽ ലൈ​ഫ് മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും ലൈ​ഫ്ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ൽ​കി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ജി​ല്ലാ​ത​ല സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ബ്ലോ​ക്ക്-​ന​ഗ​ര​സ​ഭാ കു​ടും​ബ സം​ഗ​മ​ങ്ങ​ളും അ​ദാ​ല​ത്തും ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തു​വ​രെ ന​ട​ന്ന സം​ഗ​മ​ങ്ങ​ളി​ലും അ​ദാ​ല​ത്തി​ലും നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.
ലൈ​ഫ് മി​ഷ​ന്‍റെ ഒ​ന്ന്, ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത് 14,105 ഭ​വ​ന​ങ്ങ​ളെ​ന്ന് ലൈ​ഫ്മി​ഷ​ൻ ജി​ല്ലാ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ മു​ൻ​കാ​ല പ​ദ്ധ​തി​ക​ളി​ൽ പൂ​ർ​ത്തി​യാ​കാ​തെ കി​ട​ന്നി​രു​ന്ന 2,780 വീ​ടു​ക​ളി​ൽ 2,728 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് 98 ശ​ത​മാ​നം നേ​ട്ടം ജി​ല്ല കൈ​വ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന 52 വീ​ടു​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ലൈ​ഫ് മി​ഷ​ൻ ഫ​ണ്ടി​നു പു​റ​മെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ആ​രാ​ധ​നാ​ല​യ ക​മ്മി​റ്റി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ 94 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​വും ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യെ ന​ടു​ക്കി​യ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളെ​യും അ​തി​നെ ലൈ​ഫി​ലൂ​ടെ അ​തി​ജീ​വി​ച്ച ജി​ല്ല​യു​ടെ ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ചി​ത്ര​പ്ര​ദ​ർ​ശ​ന​വും കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ്രദർശിപ്പിക്കും.
ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.