താ​നൂ​ർ കോ​ള​ജി​നു സ്ഥ​ലം ഏ​റ്റെ​ടു​ത്തു; നി​ർ​മാ​ണം ഉ​ട​ൻ
Friday, January 24, 2020 12:13 AM IST
താ​നൂ​ർ: താ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ്് സ​യ​ൻ​സ് കോ​ള​ജി​നാ​യി ഒ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ഒ​ഴൂ​രി​ലെ 5.5 ഏ​ക്ക​ർ ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി എ​ട്ട് കോ​ടി രൂ​പ​യും ഭൗ​തി​ക സാ​ഹ​ച​ര്യ വി​ക​സ​ന​ത്തി​നാ​യി പ​ത്തു കോ​ടി രൂ​പ​യും കി​ഫ്ബി മു​ഖേ​ന അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് മേ​ൽ​നോ​ട്ട​ചു​മ​ത​ല​യു​ള്ള കി​റ്റ്കോ അ​ധി​കൃ​ത​ർ ഉ​ട​ൻ കി​ഫ്ബി​യി​ലേ​ക്കു പ്രോജ​ക്ട് സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

ഏ​പ്രി​ൽ ആ​ദ്യ വാ​ര​ത്തോ​ടെ ഒ​ന്നാം​ഘ​ട്ട കെ​ട്ടി​ട നി​ർ​മാ​ണം തു​ട​ങ്ങും. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക്, അ​ക്കാ​ഡ​മി​ക് ബ്ലോ​ക്ക്, ലൈ​ബ്ര​റി, കാ​ന്‍റീ​ൻ, ചു​റ്റു​മ​തി​ൽ എ​ന്നി​വ പ​ണി​യാ​നാ​ണ് തീ​രു​മാ​ന​ം. ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് വി.​അ​ബ്ദു​റ​ഹ്മാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

കോ​ള​ജ് നി​ർ​മാ​ണ​ത്തി​നാ​യി യു​ജിസി നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഭൂ​മി​യാ​ണ് ഒ​ഴൂ​രി​ലേ​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഫി​ഷ​റീ​സ് സ്കൂ​ളി​നോ​ടു ചേ​ർ​ന്നു​ള്ള ഭൂ​മി​യി​ൽ സെ​മി പെ​ർ​മ​ന​ന്‍റ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന, പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ​ക്ക് യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള​ത​ല്ല എ​ന്ന് ക​ണ്ട​തി​നാ​ൽ സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തേ​ക്ക് കോ​ള​ജ് മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്ന് വി. ​അ​ബ്ദു​റ​ഹി​മാ​ൻ എം​എ​ൽ​എ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കോ​ള​ജി​നാ​യി പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.

മു​ന്പ് ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി അ​ലൈ​ൻ​മെ​ന്‍റ് സ്റ്റോ​ണ്‍ സ്ഥാ​പി​ച്ചി​രു​ന്നു. ലാ​ൻ​ഡ് അ​ക്വി​സേ​ഷ​ൻ വി​ഭാ​ഗം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​ള​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ​യു​ടെ നി​ര​ന്ത​ര പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലു​ള്ള കോ​ള​ജ് എ​ന്ന സ്വ​പ്ന​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കി​റ്റ്കോ​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.