ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Thursday, January 23, 2020 12:19 AM IST
മ​ല​പ്പു​റം: ഇ​ടി​മു​ഴി​ക്ക​ൽ അ​ഗ്ര​ശാ​ല പാ​റ​ക്ക​ട​വ് റോ​ഡി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ഗ​താ​ഗ​തം 25 മു​ത​ൽ 29 വ​രെ നി​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ൾ ഇ​ടി​മു​ഴി​ക്ക​ൽ കൊ​ള​ക്കു​ത്ത് റോ​ഡി​ലെ ക​ണ്ടാ​യി പാ​ട​ത്തു​ നി​ന്ന് തേ​നേ​രി​പാ​റ വ​ഴി​യോ, രാ​മ​നാ​ട്ടു​ക​ര​സി​ൽ​ക്ക്പാ​ലം കു​റ്റി​പ്പ​റ​ന്പ് പാ​റ​യി​ൽ വ​ഴി​യോ പോ​ക​ണ​ം.

ക്ഷീ​ര​ക​ർ​ഷ​ക​ പ​രി​ശീ​ല​നം

മ​ല​പ്പു​റം: ബേ​പ്പൂ​ർ, ന​ടു​വ​ട്ട​ത്തു​ള​ള ക്ഷീ​ര ക​ർ​ഷ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ജി​ല്ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​റു​ദി​വ​സ​ത്തെ ‘ശാ​സ്ത്രീ​യ പ​ശു​പ​രി​പാ​ല​നം’​എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. 27 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ ഡ​യ​റി ഫാം ​ആ​സൂ​ത്ര​ണം, ലാ​ഭ​ക​ര​മാ​യ ഡ​യ​റി​ഫാം ന​ട​ത്തി​പ്പ്, വൈ​വി​ധ്യ​വ​ത്ക​ര​ണം തു​ട​ങ്ങി​യവയിലാ​ണ് പ​രി​ശീ​ല​നം . താ​ത്പ​ര്യ​മു​ള​ള​വ​ർ 27ന് ​രാ​വി​ലെ 10ന​കം ബാ​ങ്ക് പാ​സ് ബു​ക്ക്, ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സും സ​ഹി​തം കോ​ഴി​ക്കോ​ട് ക്ഷീ​ര​പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 0495 2414579.