ഷാ​ഹി​ദ ക​മാ​ലി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വം: ഓ​ട്ടോ ഡ്രൈ​വ​ർ മാ​പ്പ​പേ​ക്ഷ ന​ൽ​കി
Thursday, January 23, 2020 12:19 AM IST
മ​ല​പ്പു​റം: വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗ​ത്തോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഓ​ട്ടോ ഡ്രൈ​വ​ർ വ​നി​ത ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ ഹാ​ജ​രാ​യി മാ​പ്പ​പേ​ക്ഷ ന​ൽ​കി. ഇ​ന്ന​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഷാ​ഹി​ദ ക​മാ​ൽ അ​ട​ക്ക​മു​ള്ള ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ സി​റ്റി​ംഗി​ലാ​ണ് ഓ​ട്ടോ​ഡ്രൈ​വ​ർ മാ​പ്പ​പേ​ക്ഷ ന​ൽ​കി​യ​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം ഇ.​എം.​രാ​ധ അ​റി​യി​ച്ചു. ഇ​ത് മ​റ്റു​ള്ള​വ​ർ​ക്കു​കൂ​ടി ഒ​രു പാ​ഠ​മാ​ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​മാ​യ​ല്ല, ഒ​രു സാ​മൂ​ഹി​ക പ്ര​ശ്ന​മാ​യാ​ണ് ഇ​തി​നെ സ​മീ​പി​ച്ച​തെ​ന്ന് ഷാ​ഹി​ദ ക​മാ​ൽ പ​റ​ഞ്ഞു.
സാ​ധാ​ര​ണ​ക്കാ​രു​മാ​യി നി​ര​ന്ത​രം ഇ​ട​പെ​ടു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ന് മു​ന്പ് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കും. അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്താ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ഷാ​ഹി​ദ ക​മാ​ൽ പ​റ​ഞ്ഞു.
അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ്രീ​പെ​യ്ഡ് ഓ​ട്ടോ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.