ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു
Thursday, January 23, 2020 12:16 AM IST
എ​ട​ക്ക​ര: കു​വൈ​റ്റ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ ജീ​വ​കാ​രു​ണ്യ​പ്ര​സ്ഥാ​ന​മാ​യ മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റി​ന്‍റെ അ​ൻ​പ​താം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ പ്ര​ള​യ ബാ​ധി​ത​രാ​യ ഇ​രു​പ​ത്തി​യേ​ഴ് പേ​ർ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​കി ക​ണ്ട​നാ​ട് വെ​സ്റ്റ്, മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ സ​ഹാ​യ​മെ​ത്രാ​ൻ കൂ​ടി​യാ​യ ഡോ.​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് തി​രു​മേ​നി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ചു​ങ്ക​ത്ത​റ ഓ​ർ​ത്ത​ഡോ​ക്​സ് വ​ലി​യ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഫാ.​ബി​ജോ​യ് മാ​ത്യു, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​തോ​മ​സ് കു​ര്യ​ൻ താ​ഴ​യി​ൽ, വൈ​ദി​ക സെ​ക്ര​ട്ട​റി ഫാ.​മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​റ്റി മെ​ന്പ​ർ ഫാ. ​എ​ൻ.​പി.​ജേ​ക്ക​ബ്, നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ മ​റ്റു വൈ​ദി​ക വാ​ർ​ഡ് മെ​ന്പ​ർ സി.​കെ.​സു​രേ​ഷ്, ബി​ജു വ​ർ​ഗീ​സ്, സം​ഘ​ട​ന​യു​ടെ മാ​നേ​ജി​ങ് ക​മ്മ​റ്റി അം​ഗം ജോ​സ​ഫ് ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.