റേ​ഡി​യോ താ​ര​ങ്ങ​ളു​മാ​യി ഇ​ന്നു സം​വാ​ദം
Monday, January 20, 2020 12:25 AM IST
മ​ഞ്ചേ​രി: മ​ധു​ര സം​ഭാ​ഷ​ണ​ങ്ങ​ളാ​ൽ ശ്രോ​താ​ക്ക​ളു​ടെ മ​നം ക​വ​ർ​ന്ന ആ​കാ​ശ​വാ​ണി അ​വ​താ​ര​ക​ർ ശ്രോ​താ​ക്ക​ളെ നേ​രി​ൽ കാ​ണാ​നും സം​വ​ദി​ക്കാ​നും ഇ​ന്നെ​ത്തു​ന്നു. ഒ​പ്പം അ​വ​താ​ര​ക​രു​ടെ ഗാ​ന​വി​രു​ന്നും ആ​സ്വ​ദി​ക്കാം. അ​ഖി​ല കേ​ര​ള റേ​ഡി​യോ ലി​സ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​കാ​ശ​വാ​ണി മ​ഞ്ചേ​രി എ​ഫ്എം നി​ല​യ​ത്തി​ന്‍റെ പ​തി​നാ​ലാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റേ​ഡി​യോ അ​വ​താ​ര​ക​രും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ശ്രോ​താ​ക്ക​ളും ഒ​ത്തു ചേ​രു​ന്ന​ത്.
മ​ഞ്ചേ​രി എ​ഫ്എം സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ച്ചേ​രി​പ്പ​ടി ബ​സ് സ്റ്റാ​ൻ​ഡി​നു എ​തി​ർ​വ​ശ​ത്തു സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ന​ട​ത്തു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വൈ​കിട്ട് നാ​ലി​ന് എം.​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. റേ​ഡി​യോ അ​വ​താ​ര​ക​രാ​യ പി.​കെ. വി​നോ​ദ്, ടി.​പി. വി​ന​യ​കു​മാ​ർ, ടി.​വി. രാ​ജേ​ന്ദ്ര​ൻ, യു. ​കൃ​ഷ്ണ​പ്ര​സാ​ദ്, ജ​യ​ൻ മു​ത്തേ​രി, കെ. ​അ​ഖി​ൽ, ബി​ജേ​ഷ്, ര​വി​കു​മാ​ർ മേ​ലാ​റ്റൂ​ർ, പി.​എ​ൽ. കൃ​ഷ്ണ ര​ഞ്ജി​നി, പ്ര​ശാ​ന്തി ച​ന്തു, ര​മ്യ, മൊ​ഹ്സി​ന നൂ​റു​ൽ അ​മീ​ൻ, വി​ദ്യ അ​നൂ​പ്, എ.​കെ.​പി.​ന​ജീ​ബ് എ​ന്നി​വ​ർ ക​രോ​ക്കേ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.
നി​ല​യം അ​ധി​കാ​രി​ക​ളും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും എം. ​പ്ര​സ​ന്ന​കു​മാ​ർ, മ​ൻ​സൂ​ർ കു​റ്റി​യോ​ട്, എ​സ്. ശാ​ലി​നി, എം.​ജി​ഷ, പ്ര​മീ​ള ചോ​ല​യ്ക്ക​ൽ, സി. ​പ്ര​വി​ത, സി.​ജി, പി. ​മ​ഞ്ജു, ശ്രീ​ജ റാ​വു, സ്നേ​ഹ​പ്ര​ഭ, എം.​വി. ര​വീ​ന്ദ്ര​ൻ, എം. ​പ്ര​സാ​ദ്, സി​ജേ​ഷ് തു​ട​ങ്ങി​യ അ​വ​താ​ര​ക​രും ശ്രോ​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കും. മ​ഞ്ചേ​രി നി​ല​യ​ത്തി​ന്‍റെ പ​രി​പാ​ടി​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ ല​ഭ്യ​മാ​ക്കാനു​ള്ള ’ന്യൂ​സ് ഓ​ണ്‍ എ​യ​ർ’ ആ​പ്പ് ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. മ​ഞ്ചേ​രി നി​ല​യം പ്രോ​ഗ്രാം മേ​ധാ​വി ഡി. ​പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മു​നീ​ർ ആ​മ​യൂ​ർ, ഉ​മ​ർ കോ​ഡൂ​ർ, കെ.​കെ. കു​ഞ്ഞാ​ണി തെ​ഞ്ചേ​രി, ജ​യ​പ്ര​കാ​ശ് കാ​ന്പു​റം, ര​വീ​ന്ദ്ര​ൻ മം​ഗ​ല​ശേ​രി, ഷാ​ജി എ​ക്കാ​പ​റ​ന്പ് പ്ര​സം​ഗി​ക്കും.