ജാ​മി​അ നൂ​രി​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു 261 യു​വ പ​ണ്ഡി​ത​ർ ക​ർ​മ​വി​ധി​യി​ൽ
Monday, January 20, 2020 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ജാ​മി​അഃ നൂ​രി​യ്യഃ 57-ാം വാ​ർ​ഷി​ക 55-ാം സ​ന​ദ്ദാ​ന സ​മ്മേ​ള​ന​ത്തി​നു സ​മാ​പ​നം. 261 യു​വ​പ​ണ്ഡി​ത​ർ ഫൈ​സി ബി​രു​ദം വാ​ങ്ങി പ്ര​ബോ​ധ​ന വീ​ഥി​യി​ലി​റ​ങ്ങി. മ​ത​മൂ​ല്യ​ങ്ങ​ളി​ലേ​ക്കു സ​മൂ​ഹ​ത്തെ മാ​ടി​വി​ളി​ക്കാ​ൻ ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന ഉ​ദ്ഘോ​ഷ​വു​മാ​യി അ​വ​ർ ഫൈ​സി ബി​രു​ദം ഏ​റ്റു​വാ​ങ്ങി​യ​പ്പോ​ൾ ജാ​മി​അ​യി​ൽ നി​ന്ന് അ​ഞ്ച​ര പ​തി​റ്റാ​ണ്ടി​നി​ടെ ബി​രു​ദം ഏ​റ്റു​വാ​ങ്ങി​യ​വ​രു​ടെ എ​ണ്ണം 7222 ആ​യി ഉ​യ​ർ​ന്നു. പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശൈ​ഖു​ൽ ജാ​മി​അഃ കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ സ​ന​ദ് ദാ​ന പ്ര​സം​ഗം ന​ട​ത്തി. മ​ണി​ശ​ങ്ക​ർ അ​യ്യ​ർ, ഡോ. ​സ​യ്യി​ദ് ജ​ഹാം​ഗീ​ർ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു.മ​സ്ക​ത്ത് സു​ന്നി സെ​ന്‍റ​ർ, എം.​ഇ.​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ന​ൽ​കു​ന്ന ശി​ഹാ​ബ് ത​ങ്ങ​ൾ സ്മാ​ര​ക അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, എം.​ടി അ​ബ്ദു​ല്ല മു​സ്ലി​യാ​ർ, കോ​ട്ടു​മ​ല മൊ​യ്തീ​ൻ​കു​ട്ടി മു​സ്ലി​യാ​ർ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, അ​ബ്ദു​ൾ ഹ​മീ​ദ് ഫൈ​സി അ​ന്പ​ല​ക്ക​ട​വ്, വി. ​മോ​യി​മോ​ൻ ഹാ​ജി മു​ക്കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മാ​ണി​യൂ​ർ അ​ഹ്മ​ദ് മു​സ്ലി​യാ​ർ, സ​യ്യി​ദ് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​യ്യി​ദ് ബ​ശീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​യ്യി​ദ് റ​ശീ​ദ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, അ​ബ്ദു​നാ​സ​ർ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ൾ, സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ജ​മ​ലു​ല്ലൈ​ലി​ത​ങ്ങ​ൾ, സ​യ്യി​ദ് സാ​ബി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു.