ജ​ന​സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി
Monday, January 20, 2020 12:24 AM IST
നി​ല​ന്പൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നും ഈ ​മാ​സം 26ന് ​എ​ൽ​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​ക്ക് മു​ന്നോ​ടി​യാ​യി ജ​ന​സ​ന്ദേ​ശ​കാ​ൽ​ന​ട ജാ​ഥ ന​ട​ത്തി. സി​പി​എം നി​ല​ന്പൂ​ർ, ച​ന്ത​ക്കു​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ൽ​ന​ട ജാ​ഥ ന​ട​ത്തി​യ​ത്. നി​ല​ന്പൂ​ർ ചെ​റു​വ​ത്ത് കു​ന്നി​ൽ വെ​ച്ച് നാ​ട​കാ​ചാ​ര്യ​ൻ പ​രേ​ത​നാ​യ നി​ല​ന്പൂ​ർ ബാ​ല​ന്‍റെ സ​ഹ​ധ​ർ​മി​ണി വി​ജ​യ​ല​ക്ഷ്മി ജാ​ഥാ​പ​താ​ക പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ.​ക്ക് കൈ​മാ​റി.
പാ​ടി​ക്കു​ന്ന്, നെ​ടു​മു​ണ്ട​ക്കു​ന്ന്, മു​ക്ക​ട്ട, വ​ല്ല​പ്പു​ഴ, മു​മ്മു​ള്ളി, മ​യ്യ​ന്താ​നി, അ​യ്യാ​ർ​പൊ​യി​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ജാ​ഥ ച​ന്ത​ക്കു​ന്ന് അ​ങ്ങാ​ടി​യി​ൽ സ​മാ​പി​ച്ചു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പ​ത്മാ​ക്ഷ​ൻ, കെ.​റ​ഹീം, എ​ൻ.​വേ​ലു​ക്കു​ട്ടി, ടി.​ഹ​രി​ദാ​സ​ൻ, ടി.​പി.​യൂ​സ​ഫ് എ​ന്നി​വ​ർ ജാ​ഥ​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.