സെ​വ​ൻ​സ്: സാ​സി​ക് ചു​ങ്ക​ത്ത​റ​യ്ക്ക് കി​രീ​ടം
Saturday, January 18, 2020 12:58 AM IST
നി​ല​ന്പൂ​ർ: അകന്പാടത്ത് നടന്ന കെഎ​ൽ 71 സെ​വ​ൻ​സ് മി​നി അ​ഖി​ലേ​ന്ത്യ ഫു​ട്ബോ​ൾ കി​രീ​ടം സാ​സി​ക് ചു​ങ്ക​ത്ത​റ​ക്ക്. ചാ​ലി​യാ​ർ പ്രീ​മി​യ​ർ ഫു​ട്ബോ​ൾ കി​രീ​ടം ബ്ലൂ​സ്റ്റാ​ർ എ​ര​ഞ്ഞി​മ​ങ്ങാ​ടും നേ​ടി. ചാ​ലി​യാ​റി​ൽ മൂ​ന്നു​വ​ർ​ഷം മു​ൻ​പ് കി​ങ്സ് സ​ദ്ദാം ജം​ഗ്ഷ​ൻ അ​ക​ന്പാ​ട​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് തു​ട​ക്ക​മി​ട്ട​ത്.മൂന്നു ടൂർണമെന്‍റുകൾ ഒന്നിച്ചാണ് ഇത്തവണ നടന്നത്. മി​നി അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ബ​ട്ട​ർ സൂ​പ്പ​ർ ക്ലാ​സി​ക് ടൂ​ർ​ണ​മെ​ന്‍റും ചാ​ലി​യാ​ർപ്രീ​മി​യ​റിന്‍റെയും ഫൈനലുകൾ ഒന്നിച്ചാണ് നടത്തിയത്.
ഫൈനലിനു റെ​ക്കോ​ർ​ഡ് ക​ള​ക്ഷ​നാ​ണ് സം​ഘാ​ട​ക​ർ​ക്ക് ല​ഭി​ച്ച​ത്. ആ​ദ്യം ന​ട​ന്ന​ത് ചാ​ലി​യാ​ർ പ്രീ​മി​യ​ർ ഫൈ​ന​ലാ​യി​രു​ന്നു. അ​ക​ന്പാ​ടം ടൗ​ണ്‍ ടീ​മി​നെ ഷൂ​ട്ടൗ​ണ്ടി​ൽ 5-4ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബ്ലൂ​സ്റ്റാ​ർ എ​ര​ഞ്ഞി​മ​ങ്ങാ​ട് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ചാ​ന്പ്യ​ൻ​മാ​രാ​യ​ത്. മു​തി​ർ​ന്ന​വ​രു​ടെ ടൂ​ർ​ണ​മെ​ന്‍റാ​യ ബ​ട്ട​റ​ൻ​സ് സൂ​പ്പ​ർ ക്ലാ​സി​ക്കി​ൽ വ​ര​ക്കു​ളം, എ​ഫ്സി നി​ല​ന്പൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ന​റു​ക്കെ​ടു​പ്പി​ലാ​ണ്. നി​ശ്ചി​ത​സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും ര​ണ്ടു ഗോ​ളു​ക​ൾ വീ​തം അ​ടി​ച്ച് സ​മ​നി​ല​യി​ലാ​യി​രു​ന്നു. ഷൂ​ട്ടൗ​ട്ടും സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ച​തോ​ടെ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യം വ​ര​ക​ള​ത്തി​ന് ഒ​പ്പ​മാ​യ​ത്. നൈ​ജീ​രി​യ​ൻ താ​ര​പ​ട​ക​ളു​മാ​യി ചു​ങ്ക​ത്ത​റ സാ​സി​ക്കും ചു​ങ്ക​ത്ത​റ ബോ​ൾ​ഗാ​ട്ടി​യും ഫൈ​ന​ലി​ൽ മാ​റ്റു​ര​ച്ച​പ്പോ​ൾ കെഎ​ൽ 71 മി​നി അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ൻ​റി​ൽ ഏ​ക​പ​ക്ഷി​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് സാ​സി​ക്ക് ചു​ങ്ക​ത്ത​റ, ബോ​ൾ​ഗാ​ട്ടി ചു​ങ്ക​ത്ത​റ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ചാ​ന്പ്യ​ൻ​മാ​രാ​യി.
തു​ട​ർ​ന്ന് വി​ജ​യി​ക​ൾ​ക്ക് കാ​ശ്മീ​രം ശ്രീ​ധ​ര​ൻ, ഡോ.​രാ​ഹി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, ടൂ​ർ​ണ​മെ​ന്‍റ് ചെ​യ​ർ​മാ​ൻ പൂ​ക്കോ​ട​ൻ ഉ​വൈ​സ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് സെ​ബീ​ർ, സ​ൽ​മാ​ൻ കൊ​ടി​കാ​ര​ൻ, അ​ബ്ദു​ള്ള അ​ത്തി​ക്കാ​ട്, സെ​യ്ൻ തോ​ര​പ്പാ, കെ.​ജെ.​യു.​താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​ട്ടി ചാ​ലി​യാ​ർ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ കൈ​മാ​റി.