ക്ര​ഷ​ർ യൂ​ണി​റ്റി​ന് അ​നു​മ​തി
Saturday, January 18, 2020 12:56 AM IST
മ​ങ്ക​ട: മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും മു​ൻ​നി​ർ​ത്തി അ​ട​ച്ചി​ട്ട വെ​ള്ളി​ല ക്രൗ​ണ്‍ ക്ര​ഷ​ർ യൂ​ണി​റ്റി​ന് മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി. ഇ​ന്ന​ലെ ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​മാ​ണ് ക്ര​ഷ​ർ യൂ​ണി​റ്റി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ഭ​ര​ണസ​മി​തി തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ അം​ഗം വി.​കെ. മ​ൻ​സൂ​ർ വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി. ഭ​ര​ണസ​മി​തി തീ​രു​മാ​നം ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.

പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും നടത്തി

മ​ഞ്ചേ​രി: പൗ​ര​ത്വഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യും കാ​രു​ണ്യ ചി​കി​ത്സ സ​ഹാ​യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നെ​തി​രെ​യും കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യു​ടെ​യും ഭാ​ഗ​മാ​യി യൂ​ത്ത് ഫ്ര​ണ്ട് -എം ​മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ആ​കാ​ശ​വാ​ണി മ​ഞ്ചേ​രി നി​ല​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ കൂ​ർ​മ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ഡ്വി​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​തി​ഷേ​ധ ധ​ർ​ണ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് ഷാ​ന​വാ​സ് ബാ​ബു, ഹാ​രി​സ് മ​ങ്ക​ട, സെ​ബി​ൻ അ​ഗ​സ്റ്റി​ൻ, അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.