ശാ​സ്ത്ര സ​ഹ​വാ​സ ക്യാ​ന്പ് നാ​ളെ മു​ത​ൽ
Friday, January 17, 2020 12:32 AM IST
മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ൾ ശാ​സ്ത്ര​ബോ​ധ​വും ഗ​വേ​ഷ​ണ പാ​ട​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ഒ​ന്നാം വ​ർ​ഷ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശാ​സ്ത്ര​പ​ഥം 2020 ത്രി​ദി​ന ശാ​സ്ത്ര സ​ഹ​വാ​സ ക്യാ​ന്പ് 18 മു​ത​ൽ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 60 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. പി.​കെ അ​ബ്ദു​റ​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മ​ഗ്ര ശി​ക്ഷ കേ​ര​ള സം​സ്ഥാ​ന പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ എ.​പി കു​ട്ടി​കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. വി​വി​ധ ശാ​സ്ത്ര ശാ​ഖ​ക​ളി​ൽ വി​ദ​ഗ്ധ​രു​ടെ പ്ര​ഭാ​ഷ​ണം, ശാ​സ്ത്ര സാ​ങ്കേ​തി​ക സ്ഥാ​പ​ന സ​ന്ദ​ർ​ശ​നം, പ്ര​കൃ​ത, വാ​ന നി​രീ​ക്ഷ​ണം ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ടി. ​ര​ത്നാ​ക​ര​ൻ, എം.​സി അ​ബ്ദു​റ​സാ​ഖ്, ശാ​സ്ത്ര​പ​ഥം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എം.​എ​സ് അ​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.