സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ രോ​ഗി സ​ന്ദ​ർ​ശ​നം ന​ട​ത്തി
Friday, January 17, 2020 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ലി​യേ​റ്റീ​വ് കെ​യ​ർ അ​വ​ബോ​ധം കു​ട്ടി​ക​ളി​ൽ പ​ക​ർ​ന്നു ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ആ​ലി​പ്പ​റ​ന്പി​ലെ എ​എ​ൽ​പി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ രോ​ഗി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ധ്യാ​പ​ക​ൻ ആ​ൽ​ബി​ൻ കെ. ​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ത്തെ കി​ട​പ്പി​ലാ​യ രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ച്ച​ത്.
കു​ട്ടി​ക​ളു​ടെ സ​ന്ദ​ർ​ശ​നം രോ​ഗി​ക​ൾ​ക്കും വീ​ട്ടു​കാ​ർ​ക്കും പു​തി​യ അ​നു​ഭ​വ​മാ​യി. ത​ങ്ങ​ൾ ശേ​ഖ​രി​ച്ച പ​ണ​മു​പ​യോ​ഗി​ച്ചു പ​ഴ​ങ്ങ​ൾ വാ​ങ്ങി​യാ​ണ് കു​ട്ടി​ക​ൾ രോ​ഗി​ക​ളെ കാ​ണാ​നെ​ത്തി​യ​ത്. വാ​ർ​ധ​ക്യം​മൂ​ല​വും രോ​ഗ​ങ്ങ​ളാ​ലും കി​ട​പ്പി​ലാ​യ​വ​രെ ബ​ഹു​മാ​നി​ക്കാ​നും പ​രി​ച​ര​ണ മ​നോ​ഭാ​വം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും വേ​ണ്ടി കു​ട്ടി​ക​ളി​ൽ മൂ​ല്യ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ൽ​ബി​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.
ശ്രീ​ദേ​വി​ക്കു​ട്ടി, അ​ധ്യാ​പ​ക​രാ​യ ഹ​ബീ​ബ, മു​ഹ​മ്മ​ദ് ഹ​നീ​ഫ, മാ​ധ​വി​ക്കു​ട്ടി, വി​ദ്യാ​ർ​ഥി​ക​ളാ​യ ദേ​വി​ക, സി​യ, ഫ​ർ​ഹ, അ​ഫ്ന, മ​ഞ്ജു​ഷ, വൈ​ശാ​ഖ്, നാ​ജി​യ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.