സം​സ്കാ​ര സാ​ഹി​തി ക​ണ്‍​വ​ൻ​ഷ​ൻ
Friday, January 17, 2020 12:24 AM IST
ആ​ലി​പ്പ​റ​ന്പ്:​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന യോ​ജി​ച്ച പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​രേ​ന്ദ്ര​മോ​ദി- അ​ജി​ത്ഷാ കൂ​ട്ടു​കെ​ട്ടി​നെ തൂ​ത്തെ​റി​യാ​നു​ള്ള വി​പ്ല​വ പോ​രാ​ട്ട​മാ​ക​ണ​മെ​ന്നു ആ​ലി​പ്പ​റ​ന്പ് മ​ണ്ഡ​ലം സം​സ്കാ​ര സാ​ഹി​തി ക​ണ്‍​വ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ച​രി​ത്ര​കാ​ര​ൻ​മാ​രും സാം​കാ​രി​ക നാ​യ​ക​രും ക​ലാ,കാ​യി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ഇ​തി​ന് നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു വ​ഹി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ അ​ര​ഞ്ഞി​ക്ക​ൽ ആ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി അം​ഗം ടി.​പി.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സ​ദ​ക്ക, ആ​ലി​പ്പ​റ​ന്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ൻ​വ​ർ, ഹു​സൈ​ൻ പാ​റ​ൽ, കെ.​കെ.​ബ​ഷീ​ർ, സി.​കെ.​നാ​സ​ർ, കെ.​സാ​ലി​ഹ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.