ഡ്രൈ​വ​ർമാരുടെ ക്ഷാ​മം: നി​ല​ന്പൂ​രി​ൽ കെഎ​സ്ആ​ർ​ടി​സി സർവീസ് മുടങ്ങുന്നു
Friday, January 17, 2020 12:24 AM IST
നി​ല​ന്പൂ​ർ: കെഎസ്ആ​ർ​ടി​സി​യു​ടെ നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ ഡ്രൈ​വ​ർ ക്ഷാ​മം രൂ​ക്ഷം. 116 ഡ്രൈ​വ​ർ​മാ​രെ ആ​വ​ശ്യ​മു​ള്ളി​ട​ത്ത് 100 പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ൽ മെ​ഡി​ക്ക​ൽ അ​വ​ധി​യി​ലു​ള്ള​തും അ​പ​ക​ട​ങ്ങ​ളി​ൽ പെ​ട്ട് ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്ത​വ​രും സാ​ധാ​ര​ണ​മാ​യി ഉ​ണ്ടാ​കു​ന്ന അ​വ​ധി​യും പ​രി​ഗ​ണി​ച്ചാ​ൽ 90 ഡ്രൈ​വ​ർ​മാ​രേ​യാ​ണ് ദി​വ​സേ​ന ഷെ​ഡ്യൂ​ൾ ഓ​പ്പ​റേ​ഷ​നാ​യി ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ 48 ഷെ​ഡ്യൂ​ളു​ക​ൾ ഉ​ണ്ടാ​യി​ട്ടും 35, 36 ബ​സു​ക​ൾ വ​രെ മാ​ത്ര​മേ ഒ​രു ദി​വ​സം ഓ​ടി​ക്കാ​നാ​കു​ന്നു​ള്ളു. വ​ഴി​ക്ക​ട​വ്-​കോ​ഴി​ക്കോ​ട് ചെ​യി​ൻ സ​ർ​വീ​സു​ക​ൾ 19 എ​ണ്ണ​മു​ണ്ടാ​യി​ട്ടും മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ഇ​തു​വ​രെ ഓ​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഡി​പ്പോ​യു​ടെ കി​ഴി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള റൂ​ട്ടാ​ണ് വ​ഴി​ക്ക​ട​വ്-​കോ​ഴി​ക്കോ​ട്. മാ​ത്ര​മ​ല്ല, നി​ല​ന്പൂ​ർ ഡി​പ്പോ കോ​ഴി​ക്കോ​ട് സോ​ണി​ലെ കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന മി​ക​ച്ച ഡി​പ്പോ ആ​ണ്. ക​ഴി​ഞ്ഞ മാ​സ​ത്തെ ക​ണ​ക്കി​ൽ സോ​ണി​ലെ 21 ഡി​പ്പോ​ക​ളി​ൽ മി​ക​ച്ച വ​രു​മാ​നം നേ​ടി​യ​തി​ൽ നാ​ലാ​മ​ത് നി​ല​ന്പൂ​ർ ഡി​പ്പോ​യാ​ണ്. കോ​ഴി​ക്കോ​ട് സോ​ണി​ലെ എ​ല്ലാ ഡി​പ്പോ​യി​ലേ​ക്കും ഡ്രൈ​വ​ർ​മാ​രേ ന​ൽ​കി​യി​ട്ടും നി​ല​ന്പൂ​ർ യൂ​ണി​റ്റി​ന് ഡ്രൈ​വ​ർ​മാ​രേ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഇ​ത് നി​ല​ന്പൂ​ർ ഡി​പ്പോ​യോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​യി ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

പ​ല ഡ്രൈ​വ​ർ​മാ​രും അ​വ​ധി​യെ​ടു​ക്കാ​ൻ ക​ഴി​യാ​തെ തു​ട​ർ​ച്ച​യാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. വി​ശ്ര​മ​മി​ല്ലാ​ത്ത​ത് ജോ​ലി​യു​ടെ കാ​ര്യ​ക്ഷ​മ​ത​യേ​യും ബാ​ധി​ക്കും. ഡി​പ്പോ​യി​ലെ പ​ല ബ​സു​ക​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്കും വി​ശ്വ​സി​ച്ച് ക​യ​റാ​ൻ ക​ഴി​യു​ന്നി​ല്ല. ഒ​രു ദി​വ​സം ഓ​ടി​യ ബ​സ് അ​ടു​ത്ത ദി​വ​സ​വും ഓ​ടും എ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ഉ​റ​പ്പി​ല്ല. 12 വ​ർ​ഷം ഒ​രു വ​ണ്ടി ഓ​ടു​ന്പോ​ഴേ​ക്കും അ​ത് ക​ണ്ടം ചെ​യ്യാ​നാ​യി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. ക​ണ്‍​ട്രോ​ളി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ കു​റ​വാ​ണ് ഡി​പ്പോ​യി​ലു​ള​ള​ത്.

അ​തേ​സ​മ​യം, നി​ല​വി​ലു​ള്ള ആ​ളു​ക​ളെ ശ​രി​യാ​യ രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്ന് ചി​ല തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

വ​രു​മാ​നം കൂ​ടു​ത​ലു​ള്ള വ​ഴി​ക്ക​ട​വ്-​കോ​ഴി​ക്കോ​ട് റൂ​ട്ടു​ക​ളി​ൽ ശ​രി​യാ​യി ബ​സ് ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ്ര​ധാ​ന ത​ട​സ​മെ​ന്നും ഇ​വ​ർ സൂ​ചി​പ്പി​ച്ചു.