ക്ഷീ​ര ക​ർ​ഷ​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്
Tuesday, December 10, 2019 11:53 PM IST
ന​ട​വ​യ​ൽ: നാ​ളി​തു​വ​രെ​യി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​വ​ണ​മെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ബ​ത്തേ​രി താ​ലൂ​ക്ക് മ​ണ്ഡ​ലം, പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷീ​ര മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന അ​നേ​കം പേ​ർ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്.

പ​ല​രും പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യാ​തെ ഈ ​മേ​ഖ​ല ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഉ​ൽ​പാ​ദ​ന ചെ​ല​വും വ​ര​വും ത​മ്മി​ൽ പൊ​രു​ത്ത​പ്പെ​ടാ​തെ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ.

മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ക്ഷീ​ര​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ത്തി പ​ല പ​ദ്ധ​തി​ക​ൾ ചെ​യ്യു​ന്നു​ണ്ട്. ഈ ​രീ​തി പ​ഞ്ചാ​യ​ത്തി​ൽ കൂ​ടി വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
തീ​റ്റ​പു​ൽ കൃ​ഷി, കു​ളം, കാ​ലി​ത്തൊ​ഴു​ത്ത് നി​ർ​മാ​ണം, കാ​ലി വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​വ തൊ​ഴി​ലു​റ​പ്പി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം. കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ടാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ഒ. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ത്തേ​രി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി ചേ​ന​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു, റ​ജി, ജോ​ർ​ജ്കു​ട്ടി, ജോ​സ്, ഷാ​ജി വെ​ച്ചു​വെ​ട്ടി​ക്ക​ൽ, സ്ക​റി​യ, ഷാ​ജി, അ​ബു, ബാ​ബു, സ​തീ​ശ​ൻ, ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.