കൊ​ണ്ടോ​ട്ടി ടൗ​ണ്‍ ന​വീ​ക​ര​ണം; ബ്ര​ഹ​ത്താ​യ പ​ദ്ധ​തി​ക​ൾ​ക്ക് മാ​സ്റ്റ​ർ പ്ലാ​ൻ ഒ​രു​ക്കു​ന്നു
Tuesday, December 10, 2019 11:53 PM IST
കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി ടൗ​ണ്‍ ന​വീ​ക​ര​ണ​ത്തി​ന്‍റെ ബ്ര​ഹ​ത്താ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നു. ഇ​തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കും. ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി​യി​ൽ ചേ​ർ​ന്ന വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കൊ​ണ്ടോ​ട്ടി പ​ഴ​യ​ങ്ങാ​ടി റോ​ഡ് വീ​തി കൂ​ട്ടി റ​ബ​റൈ​സ​ഡ് ചെ​യ്ത് വ​ണ്‍​വേ ട്രാ​ഫി​ക് സ​ന്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കും.​ഇ​തി​നാ​യി റോ​ഡ​രി​കി​ലു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ മാ​റ്റി പ്ര​വ​ർ​ത്ത​നം ദ്രു​ത​ഗ​തി​യി​ൽ ന​ട​ത്തും.​വ​ണ്‍​വേ ട്രാ​ഫി​ക് ന​ട​പ്പി​ലാ​ക്കാ​ൻ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും.​കൊ​ണ്ടോ​ട്ടി വ​ലി​യ തോ​ട് സം​ര​ക്ഷി​ക്കും.

ബൈ​പാ​സ് റോ​ഡി​ൽ അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക​യും അ​ന​ധി​കൃ​ത പാ​ർ​ക്കി​ംഗ് ഒ​ഴി​വാ​ക്കി റോ​ഡ​രി​കി​ൽ ചെ​ടി​ക​ൾ വ​ച്ചു പി​ടി​പ്പി​ക്കു​ക​യും ചെ​യ്യും.​ ഇ​തി​നാ​യി എം.​എ​ൽ.​എ ഫ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. വ​ലി​യ പ​ദ്ധ​തി​ക​ളും ഒ​രു വ​ർ​ഷം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന ചെ​റി​യ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ക. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി.​ഷീ​ബ, യു.​കെ.​മ​മ്മ​ദീ​ഷ, ചു​ണ്ട​ക്കാ​ട​ൻ നാ​ടി​ക്കു​ട്ടി, അ​ശ്റ​ഫ് മ​ടാ​ൻ, പി.​ടി ബാ​ബു,മു​ഹ​മ്മ​ദ് അ​ശ്റ​ഫ്, വി.​കെ.​മോ​ഹ​ൻ, സു​നി​ൽ കു​മാ​ർ, സി.​മു​ഹ​മ്മ​ദ് റാ​ഫി, ആ​യി​ഷാ​ഹി, എം.​റ​സി​യ, കെ.​പി.​അ​നീ​ഷ്, ശാ​ദി മു​സ്ത​ഫ, ബെ​സ്റ്റ് മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.