പ്ലാ​സ്റ്റി​ക് നി​രോ​ധ​ന ഉ​ത്ത​ര​വി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​ത വ​രു​ത്ത​ണമെന്ന്
Tuesday, December 10, 2019 11:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ലാ​സ്റ്റി​ക് നി​രോ​ധ​ന ഉ​ത്ത​ര​വി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും നി​രോ​ധ​നം ഘ​ട്ടം​ഘ​ട്ട​മാ​യി ഏ​ർ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​വ​ണ​മെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, സി.​പി.​മു​ഹ​മ്മ​ദ്, ഇ​ക്ബാ​ൽ, യൂ​സ​ഫ് രാ​മ​പു​രം, കെ.​പി.​ഉ​മ്മ​ർ, ല​ത്തീ​ഫ്, ഹാ​രി​സ്, ഷൈ​ജ​ൽ, ഒ​മ​ർ ഷെ​രീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.