ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സ് ഇ​ന്ന്
Tuesday, December 10, 2019 11:51 PM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര​മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന മാ​ര​ക​രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നും ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ​കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ​ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സ് ഇ​ന്ന് പു​ന്ന​ക്കാ​ട് കെ.​ടി.​ഉ​സ്താ​ദ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ്, കെ​ടി​എം കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സ​ക്കീ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.