റോ​ഡോ​ര​ത്ത് ഉ​ണ​ക്കാ​നി​ട്ട ഉ​ള്ളി​ക്ക് മേ​ൽ കാ​ർ ക​യ​റി​; ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​ക്ക് മ​ർ​ദ​നം
Tuesday, December 10, 2019 1:08 AM IST
തി​രൂ​ര​ങ്ങാ​ടി: റോ​ഡോ​ര​ത്ത് ഉ​ണ​ക്കാ​നി​ട്ട ഉ​ള്ളി​ക്ക് മേ​ൽ കാ​ർ ക​യ​റി​യ​തി​ന് ന​ഗ​ര​സ​ഭാ​കൗ​ണ്‍​സി​ല​ർ​ക്ക് മ​ർ​ദ​നം. കൗ​ണ്‍​സി​ല​ർ മൊ​യ്തീ​ൻ എ​ന്ന ഇ​ന്പി​ച്ചി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ചെ​മ്മാ​ട് പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ൽ ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. ഇ​ന്പി​ച്ചി ത​ന്‍റെ കാ​ർ റോ​ഡ​രി​കി​ലേ​ക്ക് പാ​ർ​ക്ക് ചെ​യ്ത​പ്പോ​ൾ ഉ​ള്ളി​ക്ക് പു​റ​ത്ത് ക​യ​റി​യ​തോ​ടെ ക​ട​ക്കാ​ര​നും മ​റ്റു ര​ണ്ടു​പേ​രും വ​ന്ന് അ​സ​ഭ്യം പ​റ​ഞ്ഞ് ത​ന്നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു കൗ​ണ്‍​സി​ല​ർ പ​റ​ഞ്ഞു. സം​ഭ​വം വ​ഷ​ളാ​യ​തോ​ടെ പോ​ലീ​സെ​ത്തി ആ​ൾ​ക്കൂ​ട്ട​ത്തെ ശാ​ന്ത​രാ​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കൗ​ണ്‍​സി​ല​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കൗ​ണ്‍​സി​ല​റു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മ​ർ​ദി​ച്ച മൂ​ന്ന് പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ
താ​മ​സ സ്ഥ​ലം ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന്

ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ താ​മ​സ സ്ഥ​ലം ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ജീ​വ​ന​ക്കാ​രു​ടെ കോ​ട്ടേ​ഴ്സു​ക​ൾ ചോ​ർ​ന്നൊ​ലി​ക്കു​ന്നു​ണ്ട്. ചു​റ്റും കാ​ടു​മൂ​ടി കി​ട​ക്കു​ക​യു​മാ​ണ്. കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി കെ​ട്ടി​ട​ങ്ങ​ൾ താ​മ​സ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 1998ലാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി നി​ർ​മി​ച്ച​ത്. ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ ഈ ​കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.