പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്ത് മ​ണ​ൽ ക​ട​ത്ത് സം​ഘം ര​ക്ഷ​പ്പെ​ട്ടു
Tuesday, December 10, 2019 1:07 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ പോ​ലീ​സ് സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ക​ർ​ത്ത് മ​ണ​ൽ ക​ട​ത്ത് സം​ഘം ര​ക്ഷ​പ്പെ​ട്ടു.
ചെ​മ്മ​ല പാ​റ​ക്ക​ട​വ് കി​ളി​ക്കു​ന്ന​ത്ത്കാ​വ് ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ന്ന് മ​ണ​ൽ ക​ട​ത്തു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
എ​സ്ഐ മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​പ്പി​ലും ബൈ​ക്കി​ലും എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
മ​ണ​ൽ ക​ട​ത്ത് വാ​ഹ​നം പാ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച പോ​ലീ​സു​കാ​ർ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പ്ര​തി​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി സി​ഐ മ​ധു പ​റ​ഞ്ഞു. സി​പി​ഒ​മാ​രാ​യ ഷം​സു, സ​ത്താ​ർ, ഷ​ക്കീ​ൽ എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.