ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, December 10, 2019 1:07 AM IST
മേ​ലാ​റ്റൂ​ർ: മേ​ലാ​റ്റൂ​ർ കി​ഴ​ക്കും​പാ​ടം ഏ​രി​യാ അങ്കണവാ​ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലോ​ത്സ​വം-​വ​ർ​ണാ​ശ​ല​ഭ​ങ്ങ​ൾ കി​ഴ​ക്കും​പു​റം ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ, എ​സ്എ​ൻ​സി ചെ​യ​ർ​മാ​ൻ മ​ൻ​സൂ​റ​ലി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ അ​ബ്ദു​സ​മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.

അ​നു​മോ​ദി​ച്ചു

നി​ല​ന്പൂ​ർ: എം​എ​സ‌്സി ക്ലി​നി​ക്ക​ൽ കൗ​ണ്‍​സി​ലി​ംഗ് സൈ​ക്കോ​ള​ജി​യി​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഒ​ന്നാം റാ​ങ്ക് നേ​ടി​യ ശ്രു​തി.​കെ.​വാ​സു​ദേ​വ​നെ അ​നു​മോ​ദി​ച്ചു. നി​ല​ന്പൂ​ർ മ​ണ​ലൊ​ടി കാ​രു​ണ്യ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​മോ​ദി​ച്ച​ത്.ന​ഗ​ര​സ​ഭാം​ഗം പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ്വ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി മി​ഥി​ലേ​ഷ്, കെ. ​ജാ​ബി​ർ റ​ഷീ​ദ്, എ​ൻ.​ബാ​ബു​രാ​ജ്, കെ.​ശി​വ​ശ​ങ്ക​ര​ൻ, അ​നി​ൽ കു​മാ​ർ, ആ​ർ.​ശ്രീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.