കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം
Tuesday, December 10, 2019 1:07 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ.​കൊ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ദീ​ർ​ഘ​കാ​ല​മാ​യി അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രു​ന്ന കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി. പൂ​ർ​വ​വി​ദ്യാ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ മ​ഞ്ചേ​രി ഗ​വ.​കൊ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ കൈ​മാ​റി. ജ​ല​അ​ഥോ​റി​റ്റി​യി​ൽ നി​ന്നും വെ​ള്ളം ല​ഭി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യി​രു​ന്നി​ല്ല.
തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ടു​ത്തി​രു​ന്ന​ത്. കു​ട്ടി​ക​ൾ നേ​രി​ടു​ന്ന കു​ടി​വെ​ള്ള പ്ര​ശ്ന​മ​റി​ഞ്ഞ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ എ​ൻ.​മു​ഹ​മ്മ​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സൂ​പ്ര​ണ്ട് സി.​രാ​ജ​ല​ക്ഷ്മി​ക്ക് വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ കൈ​മാ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ബാ​ബു സു​രേ​ന്ദ്ര​ൻ, എ. ​ശ​ങ്ക​ര​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​കൃ​ഷ്ണ​കു​മാ​രി, ആ​ര്യ കെ.​അ​നി​ൽ, മാ​ജി​ദ് സ​ൽ​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.