പ്ര​ഭാ​ഷ​ണം ന​ട​ത്തി
Monday, December 9, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം ചി​ന്താ​വി​ഷ്ട​യാ​യ സീ​ത എ​ന്ന കാ​വ്യ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ​വും ച​ർ​ച്ച​യും ന​ട​ത്തി. ഗ്ര​ന്ഥാ​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി.​കെ.​ര​മാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​മാ​ര​നാ​ശാ​ന്‍റെ ര​ച​ന​ക​ളി​ൽ കൂ​ടു​ത​ൽ വാ​യി​ക്ക​പ്പെ​ട്ട​തും വി​മ​ർ​ശി​ക്ക​പ്പെ​ട്ട​തു​മാ​യ സ്ത്രീ​പ​ക്ഷ കാ​വ്യ​മാ​ണ് ചി​ന്താ​വി​ഷ്ട​യാ​യ സീ​ത. മ​ല​യാ​ള കാ​വ്യാ​സ്വാ​ദ​ക​രെ എ​ക്കാ​ല​ത്തും ആ​ക​ർ​ഷി​ച്ച കൃ​തി പു​റ​ത്തി​റ​ങ്ങി​യി​ട്ട് ഒ​രു നൂ​റ്റാ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​ന്താ​വി​ഷ്ട​യാ​യ സീ​ത​യെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണ​വും ച​ർ​ച്ച​യും ന​ട​ത്തി​യ​ത്.
എം.​രാം​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​തി​യും സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഴേ​ടം വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി. കീ​ഴാ​റ്റൂ​ർ അ​നി​യ​ൻ, മാ​ങ്ങോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ച​ർ​ച്ച ന​യി​ച്ചു.