താ​ങ്ങും ത​ണ​ലു​മാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ
Monday, December 9, 2019 12:21 AM IST
തേ​ഞ്ഞി​പ്പ​ലം: ജീ​വി​ത​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ങ്ങ​ളി​ൽ നി​ന്നു അ​ക​ന്നു നി​ൽ​ക്കേ​ണ്ടി​വ​ന്ന​വ​ർ, കാ​ഴ്ച​ക​ളു​ടെ ആ​ഹ്ലാ​ദ​ങ്ങ​ളി​ലേ​ക്കു എ​ത്തി​നോ​ക്കാ​ൻ പോ​ലു​മാ​കാ​ത്ത ഹ​ത​ഭാ​ഗ്യ​ർ. 169 ലേ​റെ വ​രു​ന്ന കി​ട​പ്പു​രോ​ഗി​ക​ൾ... പ​ല​വി​ധ രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന അ​വ​രു​ടെ വേ​ദ​ന​ക​ളി​ൽ സാ​ന്ത്വ​ന​മേ​കാ​ൻ ചേ​ലേ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യ കൂ​ട്ടാ​യ്മ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ചേ​ലേ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് രോ​ഗീ - ബ​ന്ധു സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ര​ക്ഷ, ചേ​ലേ​ന്പ്ര പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ദേ​വ​കി​അ​മ്മ ആ​ർ​കി​ടെ​ക്ച​ർ കോ​ള​ജ് ആ​ണ് ആ​ർ​ദ്രം ജ​ന​കീ​യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള രോ​ഗീ - ബ​ന്ധൂ സം​ഗ​മ​ത്തി​നു വേ​ദി​യാ​യ​ത്.
പ​ഞ്ചാ​യ​ത്തി​ലെ 160 കി​ട​പ്പു രോ​ഗി​ക​ളി​ൽ വാ​ഹ​ന​ത്തി​ൽ സം​ഗ​മ സ്ഥ​ല​ത്തെ​ത്താ​ൻ ക​ഴി​യു​ന്ന​വ​രി​ൽ 58 പേ​ർ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യാ​ണ് പ​ങ്കെ​ടു​ത്ത​ത്. 26 ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ 14 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 185 പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. രോ​ഗി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന പ​രി​പാ​ടി​ക്ക് സ​ഹാ​യ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രും കൂ​ട്ടാ​യ്മ​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​യ​ത്നി​ച്ചു.