നാ​ലു കി​ലോ ക​ഞ്ചാ​വുമായി യു​വാ​ക്ക​ൾ പി​ടി​യി​ൽ
Saturday, December 7, 2019 11:31 PM IST
മ​ഞ്ചേ​രി:​ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ല് കി​ലോ ക​ഞ്ചാ​വ് സ​ഹി​തം ര​ണ്ടു പേ​രെ മ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ദാ​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു.​അ​രീ​ക്കോ​ട് കീ​ഴു​പ​റ​ന്പ് കു​റ്റൂ​ളി അ​റ​ബി അ​സി എ​ന്ന അ​ബ്ദു​ൽ അ​സീ​സ് (38), അ​രീ​ക്കോ​ട് പൂ​വ്വ​ത്തി​ക്ക​ൽ പൂ​ള​ക്ക​ച്ചാ​ലി​ൽ ഷ​മീ​മു​ദ്ദീ​ൻ (42) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​അ​രീ​ക്കോ​ട് മു​ക്കം റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.​

ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ പ്ര​തി​യാ​യ അ​റ​ബി അ​സി ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സ​ഫീ​റ​ലി​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.​ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളാ​ക്കു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.