ക്രി​ക്ക​റ്റ്: വ​ണ്ടൂ​രി​നു ജ​യം
Saturday, December 7, 2019 11:29 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ക്രി​ക്ക​റ്റ് എ ​ഡി​വി​ഷ​ൻ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ച​ല​ഞ്ചേ​ഴ്സ് സി.​സി വ​ണ്ടൂ​ർ ഒ​രു വി​ക്ക​റ്റി​നു കൊ​ളീ​ഗ്സ് സി.​സി മ​ഞ്ചേ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ : കൊ​ളീ​ഗ്സ് സി.​സി മ​ഞ്ചേ​രി 26.1 ഓ​വ​റി​ൽ നൂ​റു റ​ണ്‍​സി​നു ഓ​ൾ ഒൗ​ട്ടാ​യി. സി. ജി​തി​ൻ 28 റ​ണ്‍​സെ​ടു​ത്തു. ച​ല​ഞ്ചേ​ഴ്സി​ന്‍റെ എ.​ടി അ​ദ്നാ​ൻ ആ​റു ഓ​വ​റി​ൽ 17 റ​ണ്‍​സി​നു നാ​ലു വി​ക്ക​റ്റെ​ടു​ത്തു. റാ​ഷി​ദ് 6.1 ഓ​വ​റി​ൽ 15 റ​ണ്‍​സി​നു മൂ​ന്നു വി​ക്ക​റ്റ് നേ​ടി. ച​ല​ഞ്ചേ​ഴ്സ് സി.​സി വ​ണ്ടൂ​ർ 21.2 ഓ​വ​റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 104 റ​ണ്‍​സെ​ടു​ത്തു. എ.​ടി അ​ദ്നാ​ൻ പു​റ​ത്താ​കാ​തെ 22 റ​ണ്‍​സ് നേ​ടി. കൊ​ളീ​ഗ്സി​ന്‍റെ ഇ​ൻ​സ​മാം ഉ​ൾ​ഹ​ക് ആ​റു ഓ​വ​റി​ൽ 19 റ​ണ്‍​സും യു. ​ജ​യ​രാ​ജ് ആ​റു ഓ​വ​റി​ൽ 31 റ​ണ്‍​സും വി്ട്ടു​കൊ​ടു​ത്തു ഇ​രു​വ​രും മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി.