അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന പാ​ത​യി​ൽ
Saturday, December 7, 2019 11:29 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഷൊ​ർ​ണൂ​ർ- നി​ല​ന്പൂ​ർ റെ​യി​ൽ പാ​ത​യി​ലെ വ​ലി​യ സ്റ്റേ​ഷ​നാ​യ അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന പാ​ത​യി​ൽ. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​ട്ടേ​റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന​ത്.

പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ മേ​ൽ​ക്കൂ​ര, ഒ​ന്ന്- ര​ണ്ട് പ്ലാ​റ്റ്ഫോ​മു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മേ​ൽ​പാ​ലം, സ്റ്റേ​ഷ​ന്‍റെ പു​തി​യ കെ​ട്ടി​ടം, ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ, ശൗ​ചാ​ല​യം, ഇ​രി​പ്പി​ട​ങ്ങ​ൾ, വൈ​ദ്യു​ത വി​ള​ക്കു​ക​ൾ തു​ട​ങ്ങി ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം യാ​ഥാ​ർ​ഥ്യ​മാ​യി. സ്റ്റേ​ഷ​ൻ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​ന്‍റെ മു​ൻ​വ​ശ​ത്ത് പൂ​ന്തോ​ട്ട നി​ർ​മാ​ണം, പാ​ർ​ക്കിം​ഗ് സൗ​ക​ര്യം എ​ന്നീ പ​ണി​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ങ്ങാ​ടി​പ്പു​റം ജി​ല്ല​യി​ലെ മി​ക​ച്ച സ്റ്റേ​ഷ​നാ​യി മാ​റും. ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോം ഉ​യ​ർ​ത്ത​ലും ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ് ഫോ​മി​ന്‍റെ നീ​ളം കൂ​ട്ടു​ന്ന​തു​മാ​യ പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​ൻ മു​ത​ൽ ശൗ​ചാ​ല​യം വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ 183 മീ​റ്റ​ർ ഉ​യ​ർ​ത്തു​ന്ന​ത്. ഈ ​ഭാ​ഗ​ത്ത് പ്ലാ​റ്റ്ഫോ​മി​നു ഉ​യ​ര​മി​ല്ലാ​ത്ത​തു യാ​ത്ര​ക്കാ​ർ​ക്കു പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. ഉ​യ​രം കു​റ​ഞ്ഞ ഈ ​ഭാ​ഗ​ത്തു നി​ന്നു യാ​ത്ര​ക്കാ​ർ ചാ​ടി​യി​റ​ങ്ങി റെ​യി​ൽ മു​റി​ച്ചു ക​ട​ക്കു​ന്ന​തു ഇ​തോ​ടെ ത​ട​യാ​നാ​കും. ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ൽ നീ​ള​മി​ല്ലാ​ത്ത പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മാ​കു​ന്നു. ഈ ​പ്ലാ​റ്റ്ഫോം നീ​ട്ടു​ന്ന പ​ണി​യും ന​ട​ന്നു​വ​രു​ന്നു.

ഇ​തോ​ടെ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ രാ​ജ്യ​റാ​ണി അ​ട​ക്ക​മു​ള്ള വ​ണ്ടി​ക​ളു​ടെ എ​ല്ലാ കോ​ച്ചു​ക​ളും ഉ​ൾ​ക്കൊ​ള്ളാ​നാ​കും. 83 ല​ക്ഷം രൂ​പ​യാ​ണ് റെ​യി​ൽ​വേ ഇ​തി​നാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. ഷൊ​ർ​ണൂ​രി​ലെ സീ​നി​യ​ർ സെ​ക്ഷ​ൻ വ​ർ​ക്സ് എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്.