പ്ലാ​സ്റ്റി​ക് നി​രോ​ധ​നം: ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി
Saturday, December 7, 2019 12:35 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്് നി​ർ​ദേ​ശം ന​ൽ​കി.
പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ​വും നോ​ട്ടീ​സ്, ബാ​ന​ർ, മീ​ഡി​യ വ​ഴി പ്ര​ചാ​ര​ണ​വും സം​ഘ​ടി​പ്പി​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന, ഹോ​ട്ട​ൽ, ക​ല്ല്യാ​ണ മ​ണ്ഡ​പം, ആ​രാ​ധാ​ന​ല​യം, ജ​ന​പ്ര​ധി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗം ചേ​രും. പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കും.
കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ മു​ഖേ​ന വി​വാ​ഹം, സ​ൽ​ക്കാ​രം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് സ്റ്റീ​ൽ, സി​റാ​മി​ക് പ്ലേ​റ്റ് ഗ്ലാ​സ് എ​ന്നി​വ വി​ത​ര​ണ ചെ​യ്യും. ക​ല്ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പൂർ​ണ​മാ​യും ഹ​രി​ത ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കും.