തൊ​ഴി​ൽ മേ​ള ഇ​ന്ന്
Saturday, December 7, 2019 12:33 AM IST
നി​ല​ന്പൂ​ർ: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ൽ ര​ഹി​ത​രാ​യ മു​ഴു​വ​ൻ യു​വ​തീ​യു​വാ​ക്ക​ൾ​ക്കും മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ൽ​മേ​ള നി​ല​ന്പൂ​രി​ൽ ഇ​ന്നു ന​ട​ക്കും.
നി​ല​ന്പൂ​ർ ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കിട്ട് അ​ഞ്ചു വ​രെ​യാ​ണ് മേ​ള.
ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ ഒ​ന്പ​തി​നു ആ​രം​ഭി​ക്കും. പ​ത്താം​ക്ലാ​സ് മു​ത​ൽ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കു പ​ങ്കെ​ടു​ക്കാം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ജി​ല്ല​യി​ൽ തൊ​ഴി​ൽ അ​ന്വേ​ഷി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​സ​ന്പ​ന്ന​രാ​യ മു​ഴു​വ​ൻ പേരും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​ഭ്യ​ർ​ഥി​ച്ചു.​ഫോ​ണ്‍: 9747670052.