പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം
Saturday, December 7, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ലാ​സ്റ്റി​ക്കി​ന്‍റെ അ​മി​തോ​പ​യോ​ഗം പ്ര​മേ​ഹം, കാ​ൻ​സ​ർ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ടെ തോ​ത് കൂ​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നു ഐ​എം​എ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് വ​ർ​ഗീ​സ്. പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥ​നാ​രോ​ഹ​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡോ​ക്ട​ർ​മാ​ർ വ്യ​ക്തി ജീ​വി​ത​ത്തി​ലും പ്ലാ​സ്റ്റി​ക്ക് വ​ർ​ജി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ക​ണ​മെ​ന്നും പ്ര​കൃ​തി സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റാ​യി ഡോ. ​കൊ​ച്ചു എ​സ്. മ​ണി​യും സെ​ക്ര​ട്ട​റി​യാ​യി ഡോ. ​ജ​യ​കൃ​ഷ്ണ​നും സ്ഥാ​ന​മേ​റ്റു. ഡോ. ​കെ.​എ സീ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​ഗോ​പി​കു​മാ​ർ, ഡോ. ​അ​ജി​ത് ഭാ​സ്ക​ർ, ഡോ. ​ആ​ഷി​ഷ് നാ​യ​ർ, ഡോ. ​വി.​യു സീ​തി, ഡോ. ​സാ​മു​വ​ൽ കോ​ശി, ഡോ. ​കൊ​ച്ചു എ​സ്. മ​ണി, ഡോ. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.