ടി​പ്പ​ർ ലോ​റി​യി​ടി​ച്ചു മ​രി​ച്ചു
Friday, December 6, 2019 10:31 PM IST
കൊ​ണ്ടോ​ട്ടി: ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ ടി​പ്പ​ർ ലോ​റി​യി​ടി​ച്ചു വൃ​ദ്ധ മ​രി​ച്ചു. ചെ​റു​കാ​വ് ചാ​മ​പ​റ​ന്പി​നു സ​മീ​പം തി​രു​മ​ല കൊ​ട്ടാ​ര​ത്തി​ൽ മാ​ന​ന്പ​റ​ത്ത് കു​ഞ്ഞ​മ്മ (76) യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ ഒ​ന്പ​തോ​ടെ കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ൽ കു​റി​യേ​ട​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​റി​യേ​ട​ത്ത പൂ​വ്വ​ക്കാ​ട്ട് ശി​വ​ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വേ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പു​ളി​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ൻ: ബാ​ല​കൃ​ഷ്ണ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: വേ​ലാ​യു​ധ​ൻ, കാ​ർ​ത്ത്യാ​യ​നി, ക​മ​ലു, ചി​ന്ന​മ്മു, ശാ​ര​ദ, ജാ​ന​കി.