സ്കൂ​ളി​ലെ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു
Friday, December 6, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ഗ​വ:​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​വു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഉ​മ്മ​ർ അ​റ​ക്ക​ൽ അ​നു​വ​ദി​ച്ച 6.50 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് സ്കൂ​ളി​ന് സ്വ​ന്ത​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ പ​ദ്ധ​തി ഇ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ്യും.
പാ​ത്രം ക​ഴു​കാ​നും കൈ​ക​ഴു​കാ​നും ടോ​യ്ല​റ്റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​വാ​നും വെ​ള്ള​മി​ല്ലാ​തെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും വ​ർ​ഷ​ങ്ങ​ളാ​യി വ​ലി​യ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു.
ക​ടു​ത്ത വേ​ന​ലാ​വു​ന്ന​തോ​ടെ പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളാ​യി​രു​ന്നു കു​ട്ടി​ക​ൾ​ക്ക് ആ​ശ്ര​യം. ഈ ​പ്ര​തി​സ​ന്ധി​ക്കാ​ണ് ഇ​പ്പോ​ൾ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്.
വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് ഡ​പ്പോ​സി​റ്റ് ന​ൽ​കി​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണം ന​ട​ത്തി​യ​ത്. മൂ​ന്നു വ​ർ​ഷ​മാ​യി 6.50 ല​ക്ഷം രൂ​പ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് ഡ​പ്പോ​സി​റ്റ് ന​ൽ​കി​യി​ട്ട്. പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ വെ​ള​ള​ത്തി​ന്‍റെ സ്രോ​ത​സ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​രി​ങ്ക​ൽ ക്വാ​റി​യി​ലാ​യ​തി​നാ​ൽ ഇ​തി​ന് സ​ർ​ക്കാ​രി​ൽ നി​ന്ന് പ്ര​ത്യേ​ക അ​നു​മ​തി ല​ഭി​ക്ക​ണ​മാ​യി​രു​ന്നു. ഈ ​അ​നു​മ​തി കി​ട്ടാ​ത്ത​തി​നാ​ലാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​ത്ര​യും കാ​ല​താ​മ​സം നേ​രി​ട്ട​ത്.