സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ഴ്ച​യൊ​രു​ക്കി കാ​ട്ടാ​ന​ക്കൂ​ട്ടം
Friday, December 6, 2019 12:36 AM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​ര​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ഴ്ച​യൊ​രു​ക്കി കാ​ട്ടാ​ന​ക്കൂ​ട്ടം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ര​ണ്ട് കു​ട്ടി​ക​ളു​ൾ​പ്പെ​ടു​ന്ന നാ​ല് ആ​ന​ക​ൾ ചു​രം റോ​ഡ​രി​കി​ൽ ത​ന്പ​ടി​ച്ച​ത്. പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രും യാ​ത്ര​ക്കാ​രു​മാ​ണ് ആ​ന​ക്കൂ​ട്ട​ത്തെ ആ​ദ്യം ക​ണ്ട​ത്. ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​നും ഒ​ന്നാം വ​ള​വി​നു​മി​ട​യി​ലാ​ണ് ആ​ന​ക്കൂ​ട്ടം ത​ന്പ​ടി​ച്ചി​രു​ന്ന​ത്.
ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​യ ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​യ​തി​നാ​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ആ​ന​ക​ൾ. ആ​ന റോ​ഡി​ലേ​ക്കി​റ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ നാ​ട്ടു​കാ​ർ കാ​ഴ്ച മ​തി​വ​രു​വോ​ളം ആ​സ്വ​ദി​ച്ചു. ചെ​റി​യ കു​ട്ടി​ക​ൾ കൂ​ടെ​യു​ള്ള​തി​നാ​ൽ അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തും തീ​റ്റ​യെ​ടു​ക്കു​ന്ന​തും കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് ചു​ര​ത്തി​ലേ​ക്കൊ​ഴു​കി​യെ​ത്തി​യ​ത്.
അ​ര​മ​ണി​ക്കൂ​ർ നേ​രം സ​ഞ്ചാ​രി​ക​ൾ​ക്ക് ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി​യ ആ​ന​ക്കൂ​ട്ട​ത്തെ വ​ന​പാ​ല​ക​ര​ത്തെി പ​ട​ക്കം പൊ​ട്ടി​ച്ച് കാ​ട് ക​യ​റ്റു​ക​യാ​യി​രു​ന്നു.