റോ​സാ​പ്പൂ​വു​മാ​യി കു​രു​ന്നു​ക​ളു​ടെ വ​ര​വേ​ൽ​പ്പ്
Friday, December 6, 2019 12:34 AM IST
ക​രു​വാ​ര​കു​ണ്ട്: ചാ​ച്ചാ​ജി​യു​ടെ സ്മ​ര​ണ​ക​ളു​ണ​ർ​ത്തി കു​രു​ന്നു​ക​ൾ രാ​ഹു​ൽ​ഗാ​ന്ധി​യെ വ​ര​വേ​റ്റ​ത് ഹൃ​ദ്യ​മാ​യി. ക​രു​വാ​ര​കു​ണ്ട് ദാ​റു​ന്ന​ജാ​ത്ത് ഓ​ർ​ഫ​നേ​ജ് യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് റോ​സാ​പ്പൂ​ക്ക​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യെ സ്വീ​ക​രി​ച്ച​ത്.
കു​ട്ടി​ക​ൾ രാ​ഹു​ൽ​ഗാ​ന്ധി​യെ കാ​ണ​ണ​മെ​ന്ന് അ​ധ്യാ​പ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്കൂ​ളി​ൽ തൊ​ട്ട​രി​കി​ലു​ള്ള റോ​ഡി​ൽ കു​ട്ടി​ക​ൾ കാ​ത്തു നി​ൽ​ക്കു​ക​യും ചെ​യ്തു.
കു​ട്ടി​ക​ളെ​ത്തി പ​ത്ത് മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി ക​ട​ന്നു​വ​രി​ക​യും ചെ​യ്തു. കു​ട്ടി​ക​ളെ ക​ണ്ട​പ്പോ​ൾ അ​ദ്ദേ​ഹം വ​ണ്ടി​യി​ൽ നി​ന്ന് ഇ​റ​ങ്ങി കു​ട്ടി​ക​ൾ ന​ൽ​കി​യ റോ​സാ​പ്പൂ​ക്ക​ൾ സ്വീ​ക​രി​ച്ചു.
സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ​ട് കു​ട്ടി​ക​ളെ അ​ടു​ത്തേ​ക്ക് പ​റ​ഞ്ഞ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​ക​ളു​മാ​യി കു​ശ​ലം പ​റ​യാ​നും ഹ​സ്ത​ദാ​നം ന​ൽ​കാ​നും അ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തി. ത​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി വി​ദ്യാ​ല​യ​ത്തി​ന് ഒ​രു കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ത​ര​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ലൂ​ടെ കു​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.
ഞ​ങ്ങ​ളു​ടെ ആ​രാ​ധ്യ​നും സ​ഹോ​ദ​ര​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് സ്വാ​ഗ​തം എ​ന്നെ​ഴു​തി​യ ബാ​ന​റും പി​ടി​ച്ചാ​ണ് കു​ട്ടി​ക​ൾ രാ​ഹു​ൽ ഗാ​ന്ധി​യെ വ​ര​വേ​റ്റ​ത്.
രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സം​സാ​ര​ങ്ങ​ളും ഹ​സ്ത​ദാ​ന​വും ത​ങ്ങ​ൾ ന​ൽ​കി​യ ചെ​റു​സ​മ്മാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​തും കു​ട്ടി​ക​ൾ​ക്ക് ഏ​റെ ആ​ഹ്ലാ​ദ​മു​ണ്ടാ​ക്കി .സ്വ​ന്ത​മാ​യൊ​രു കെ​ട്ടി​ട​മെ​ന്ന ആ​ഗ്ര​ഹം പൂ​വ​ണി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ട്ടി​ക​ൾ