മ​ങ്ക​ട മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​നം തു​ട​ങ്ങി
Saturday, November 23, 2019 12:51 AM IST
മ​ങ്ക​ട: നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം യൂ​ത്ത് ലീ​ഗ് ച​തു​ർ​ദി​ന സ​മ്മേ​ള​ന​ത്തി​ന് പ്രൗ​ഢ​മാ​യ തു​ട​ക്കം. പ്ര​ഫ.​മ​ങ്ക​ട അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി ന​ഗ​റി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു കു​ള​ത്തൂ​ർ.​ടി.​മു​ഹ​മ്മ​ദ് മൗ​ല​വി​യു​ടെ വീ​ട്ടി​ൽ നി​ന്നു ആ​രം​ഭി​ച്ച പ​താ​ക ജാ​ഥ ആ​റോടെ സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തി. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് കു​രി​ക്ക​ൾ മു​നീ​ർ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി.
മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി.​മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​ഹം​സ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു.​എ.​ല​ത്തീ​ഫ്, ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, കെ.​എ​ൻ.​എ.​ഖാ​ദ​ർ എം​എ​ൽ​എ, പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, എം.​ടി. റാ​ഫി, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, ടി. ​കു​ഞ്ഞാ​ലി, ഉ​മ​ർ അ​റ​ക്ക​ൽ, വി.​പി.​മാ​നു, കു​രി​ക്ക​ൾ മു​നീ​ർ, എ​ൻ.​പി.​മു​ഹ​മ്മ​ദാ​ലി, ഹ​നീ​ഫ പെ​രി​ഞ്ചീ​രി, അ​മീ​ർ പാ​താ​രി, പി.​കെ.​നൗ​ഷാ​ദ്, ഷ​രീ​ഫ് കു​റ്റൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​ന​വും, സെ​മി​നാ​റും ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ ഒ​ന്പ​തിന് പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​രം​ഭി​ക്കും. അ​ഞ്ഞൂ​റ് പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.