ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ പ്ര​ണ​വ് ബി​ജു​വും ശ്രേ​യ​സ് ച​ന്ദ്ര​നും
Saturday, November 23, 2019 12:51 AM IST
മേ​ലാ​റ്റൂ​ർ: ഹൈ​സ്കൂ​ൾ വി​ഭാ​ഗം ശാ​സ്ത്രീ​യ​സം​ഗീ​ത​ത്തി​ൽ ഒ​ന്നാ​മ​നാ​യ​ത് മ​ക്ക​ര​പ്പ​റ​ന്പ് ജി​വി​എ​ച്ച്എ​സ‌്സി​ലെ പ്ര​ണ​വ് ബി​ജു.
ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​ഇ​ന​ത്തി​ൽ എ ​ഗ്രേ​ഡോ​ടെ മൂ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. ല​ളി​ത​ഗാ​നം, വെ​സ്റ്റേ​ണ്‍ ഗി​റ്റാ​ർ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ഇ​ന്നു പ്ര​ണ​വ് മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​തേ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ ബി​ജു​വി​ന്‍റെ​യും സോ​ണി​യു​ടെ​യും മ​ക​നാ​ണ് പ്ര​ണ​വ്. യു​പി വി​ഭാ​ഗം ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ ഇ​എം​എ​ച്ച്എ​സ് തേ​ഞ്ഞി​പ്പ​ല​ത്തെ ശ്രേ​യ​സ് ച​ന്ദ്ര​നാ​ണ് ഒ​ന്നാം സ്ഥാ​നം. ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ശ്രേ​യ​സി​ന്‍റെ ആ​ദ്യ നേ​ട്ട​മാ​ണി​ത്.