ക​ള​ക്ട​റേ​റ്റി​ൽ ന​വീ​ക​രി​ച്ച റി​ക്കാ​ർ​ഡ് റൂം ​തു​റ​ന്നു
Saturday, November 23, 2019 12:50 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ അ​ത്യാ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ച്ച റി​ക്കാ​ർ​ഡ് റൂം ​തു​റ​ന്നു. മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് റി​ക്കാ​ർ​ഡ് റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും മ​ന്ത്രി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.
എ​ഡി​എം എ​ൻ.​എം മെ​ഹ്റ​ലി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ക​ള​ക്ട​റേ​റ്റി​ലെ റ​വ​ന്യൂ വ​കു​പ്പി​ലെ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന റൂം ​ന​വീ​ക​രി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. റ​ക്കോ​ർ​ഡ് റൂ​മി​ൽ സ്ഥാ​പി​ച്ച മോ​ഡു​ലാ​ർ കോം​പാ​ക്ടർ എ​ന്ന അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ത്തി​ലാ​ണ് റ​വ​ന്യൂ വ​കു​പ്പി​ലെ മു​ഴു​വ​ൻ റി​ക്കാ​ർ​ഡു​ക​ളും ഇ​നി മു​ത​ൽ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​ക.
ആ​റു ല​ക്ഷ​ത്തി എ​ണ്‍​പ​തി​നാ​യി​രം രൂ​പ ചെ​ല​വി​ലാ​ണ് മോ​ഡു​ലാ​ർ കോം​പാ​ക്ടർ സം​വി​ധാ​നം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഏ​ക​ദേ​ശം അ​ഞ്ചു​ല​ക്ഷം ഫ​യ​ലു​ക​ൾ ഒ​രേ സ​മ​യം മോ​ഡു​ലാ​ർ കോം​പാ​ക്റ്റ​ർ സം​വി​ധാ​ന​ത്തി​ൽ സൂ​ക്ഷി​ക്കാ​നാ​കും. റ​വ​ന്യൂ വ​കു​പ്പി​ലെ എ​ല്ലാ സെ​ക‌്ഷ​നു​ക​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ റി​ക്കാ​ർ​ഡു​ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള ഒ​രു കേ​ന്ദ്രീ​കൃ​ത റി​ക്കാ​ർ​ഡ് റൂ​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​ള​ക്ട​റേ​റ്റി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് റൂ​മി​ന്‍റെ ചു​മ​ത​ല. പ​രി​പാ​ടി​യി​ൽ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.