മൃ​ദം​ഗ​ത്തി​ൽ വി​സ്മ​യം തീ​ർ​ത്ത് അ​നി​രു​ദ്ധും നി​ര​ഞ്ജ​നും
Friday, November 22, 2019 12:45 AM IST
മേ​ലാ​റ്റൂ​ർ: മൃ​ദം​ഗ​ത്തി​ൽ വി​സ്മ​യ​താ​ളം തീ​ർ​ത്ത് അ​നി​രു​ദ്ധും നി​ര​ഞ്ജ​നും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മൃ​ദം​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത് എ​ട​രി​ക്കോ​ട് പി​ക​ഐം​എം​എ​ച്ച്എ​സ്എ​സി​ലെ പി.​അ​നി​രു​ദ്ധാ​ണ്.
ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടാം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​തി​ന് ഇ​ത്ത​വ​ണ ക​ണ​ക്കു​തീ​ർ​ത്തു. ക​ല​കാ​ര​നാ​യ വെ​ട്ടം പ​റ​യ​ൻ​കീ​ഴ് ആ​ര​ഭി​യി​ൽ ടി.​യു.​സു​രേ​ഷി​ന്‍റെ​യും ആ​ശാ​മി​നി​യു​ടെ​യും മ​ക​നാ​ണ് അ​നി​രു​ദ്ധ്. വൈ​ല​ത്തൂ​ർ സാ​നു പ​വി​ത്ര​നാ​ണ് ഗു​രു.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ അ​ങ്ങാ​ടി​പ്പു​റം ത​ര​ക​ൻ സ്കൂ​ളി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് എ​ട്ടാം ക്ലാ​സു​കാ​ര​ൻ നി​ര​ഞ്ജ​ൻ മ​ന​ഴി. എ​ൽ​കെ​ജി മു​ത​ൽ മൃ​ദം​ഗ​ത്തി​ൽ താ​ള​വി​സ്മ​യം തീ​ർ​ക്കു​ന്ന നി​ര​ഞ്ജ​ൻ തൃ​ശൂ​ർ സ്വ​ദേ​ശി ഡോ.​ജ​യ​കൃ​ഷ്ണ​ന്‍റെ ശി​ഷ്യ​നാ​ണ്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് വി​ജ​യം.
2019ലെ ​സെ​ന്‍റ​ർ ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ടാ​ല​ന്‍റ് സ്കോ​ള​ർ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ കേ​ര​ള​ത്തി​ലെ ഏ​ക വി​ദ്യാ​ഥി​യും നി​ര​ജ്ഞ​നാ​ണ്. സ​ഹോ​ദ​രി ഉ​ണ്ണി​മാ​യ മൃ​ദം​ഗ​ത്തി​ൽ നാ​ല് വ​ർ​ഷം സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഷാ​ജി മ​ന​ഴി​യു​ടെ​യും സി​ത്താ​ര​യു​ടെ​യും മ​ക്ക​ളാ​ണ് ഇ​വ​ർ.