സു​രേ​ഷ് ന​ടു​വ​ത്തി​ന് ഇ​ത്ത​വ​ണ​യും പി​ഴ​ച്ചി​ല്ല
Friday, November 22, 2019 12:44 AM IST
മേ​ലാ​റ്റൂ​ർ: സ്വ​ന്തം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദേ​ശ​ഭ​ക്തി​ഗാ​ന​ത്തി​നു വ​രി​ക​ളെ​ഴു​തി​യ സു​രേ​ഷ് ന​ടു​വ​ത്തി​ന് ഇ​ത്ത​വ​ണ​യും പി​ഴ​ച്ചി​ല്ല .ഹൈ​സ്കൂ​ൾ വി​ഭാ​ഗം ദേ​ശ​ഭ​ക്തി​ഗാ​ന​ത്തി​ൽ പാ​ലേ​മാ​ട് ശ്രീ​വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സം​ഘ​ത്തി​ന് ഒ​ന്നാം സ്ഥാ​നം.​ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ദേ​ശ​ഭ​ക്തി ഗാ​ന​സം​ഘ​ങ്ങ​ൾ​ക്ക് വ​രി​ക​ളെ​ഴു​തു​ന്ന​ത് സു​രേ​ഷ് മാ​ഷാ​ണ്.
മോ​ഹി​നി​യാ​ട്ട​ത്തി​നും സു​രേ​ഷ് ന​ടു​വ​ത്ത് പാ​ട്ട് ചി​ട്ട​പെ​ടു​ത്താ​റു​ണ്ട്. പാ​ലേ​മാ​ട് സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മ​ല​യാ​ള അ​ധ്യാ​പ​ക​നാ​യ സു​രേ​ഷ് ഖ​ലി​ഫ എ​ന്ന സി​നി​മ​ക്ക് വേ​ണ്ടി​യും പാ​ട്ടെ​ഴു​തി​യി​ട്ടു​ണ്ട്.​ഒ​രു ന​വ​ഭാ​ര​ത യു​ഗ ഗീ​ത​മെ​ന്ന് തു​ട​ങ്ങു​ന്ന വ​രി​ക​ൾ​ക്ക് നേ​ബി ബെ​ൻ ടെ​ക്സാ​ണ് ഈ​ണം പ​ക​ർ​ന്ന​ത്. അ​ന​ഘ, ഫ​ർ​സാ​ന നീ​ലി​മ, ഗൗ​രി, അ​ർ​ച്ച​ന, വൈ​ഷ്ണ, അ​ഥി​തി എ​ന്നി​വ​രാ​യി​രു​ന്നു സം​ഘാ​ഗ​ങ്ങ​ൾ.