മൂ​ർ​ക്ക​നാ​ട്, നെ​ന്മി​നി വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, November 22, 2019 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട് വി​ല്ലേ​ജി​ലെ പു​തി​യ ഓ​ഫീ​സും വ​സ​തി​ക​ളു​മ​ട​ങ്ങു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നെ​ന്മി​നി വി​ല്ലേ​ജി​ലെ വ​സ​തി കെ​ട്ടി​ട​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു റ​വ​ന്യൂ, ഭ​വ​ന​നി​ർ​മാ​ണ വ​കു​പ്പു മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. നെന്മി​നി വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ഉ​ച്ച​യ്ക്കു 2.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എം.​ഉ​മ്മ​ർ എം​എ​ൽ​എ​യും മൂ​ർ​ക്ക​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യും അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ സി.​എ.​ല​ത, ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം അ​സി​സ്്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​എം.​മ​നോ​ജ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
അ​ത​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കു പു​റ​മേ, ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളൂം ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ടി.​ക​ദീ​ജ, സി.​ല​ക്ഷ്മീ​ദേ​വി, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എം.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, പി.​പി സു​ധീ​ർ, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ പി.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​ടി.​അ​ബ്ദു​ള്ള, ചോ​ല​ക്ക​ൽ ബ​ഷീ​ർ, വി.​ഹം​സ, കെ.​ബി​നേ​ഷ് ബാ​ബു, യു.​കെ.​ത​ങ്ക​ച്ച​ൻ, എ.​എം.​ല​ത്തീ​ഫ്, അ​ബ്ദു​ള്ള ന​വാ​സ്, ബി.​ഇ​സ്ഹാ​ക്ക് മാ​നു​പ്പ, അ​ഭി​ശ​ങ്ക​ർ ഷാ​ജി, കെ.​പി.​ഹം​സ, കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ​സ്ഹാ​ക്ക്, പി.​അ​ലി എ​ന്നി​വ​ർ ഇ​രുപ​രി​പാ​ടി​ക​ളി​ലു​മാ​യി പ്ര​സം​ഗി​ക്കും. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ​താ​ണ് പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ട​വും ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള വ​സ​തി​ക​ളും.