മ​ട്ട​ അരി​യെ​ന്ന പേരിൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് വ്യാ​ജനെന്ന്
Wednesday, November 13, 2019 12:53 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചി​ല​ റേ​ഷ​ൻ ക​ട​കൾ, മാ​വേ​ലി​സ്റ്റോ​റു​ക​ൾ, ശ​ബ​രി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ എന്നിവ വ​ഴി പാ​ല​ക്കാ​ട​ൻ മ​ട്ട എ​ന്ന പേ​രി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് വ്യാ​ജ മ​ട്ട​യ​രി​യെ​ന്നു പ​രാ​തി.
റെ​ഡ് ഓ​ക്സൈ​ഡ്, സോ​ഡി​യം ബെ​ൻ​സോ​യേ​റ്റ് തു​ട​ങ്ങി​യ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ചേ​ർ​ത്ത് നി​റം ന​ൽ​കി​യ നി​ല​വാ​രം കു​റ​ഞ്ഞ അ​രി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും അ​രി ക​ഴു​കു​ന്ന സ​മ​യ​ത്ത് നി​റം മാ​റ്റം ഉ​ണ്ടാ​കു​ന്ന​താ​യി നേ​ര​ത്തെ​യും പ​രാ​തി ഉ​യ​ർ​ന്നു. ഇ​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ളും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​എം​പി കേ​ന്ദ്ര കൗ​ണ്‍​സി​ൽ അം​ഗം പ​ത്ത​ത്ത് അ​ബ്ദു, പി.​കെ വാ​സു​ദേ​വ​ൻ, ആ​ന്‍റി ബ്ലേ​ഡ് ആ​ക്ഷ​ൻ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ വി.​ടി.​ഗ​ഫൂ​ർ, പി.​മു​ഹ​മ്മ​ദ് അ​രി​പ്ര എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ന് മ​ല​പ്പു​റ​ത്ത് വ്യാ​ജ അ​രി ക​ഴു​കി നി​റം മാ​റ്റ​വും മ​റ്റും ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും പ്ര​ശ്ന​ത്തി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.