ശാ​സ്ത്രോ​ത്സ​വം: വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, November 13, 2019 12:52 AM IST
മ​ല​പ്പു​റം: ജി​ല്ലാ ഐ​ടി @സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ലും സ്റ്റേ​റ്റ് ലി​റ്റി​ൽ കൈ​റ്റ് ക്യാ​ന്പി​ലും പ​ങ്കെ​ടു​ത്തു വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​അ​യ്യ​പ്പ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ 35 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. ഐ​ടി @സ്കൂ​ൾ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​കെ അ​ബ്ദു​ൾ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു. മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​രാ​യ സ​ന്തോ​ഷ്കു​മാ​ർ, സി.​കെ ഷാ​ജി, സി.​കെ മു​ഹ​മ്മ​ദ്, മാ​സ്റ്റ​ർ ട്രെ​യി​ന​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹ​സൈ​നാ​ർ മ​ങ്ക​ട എ​ന്നി​വ​ർ പ്രസംഗിച്ചു.

ഇ​ന്‍റ​ർ​വ്യൂ ഇ​ന്ന്

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നോ​ണ്‍ വൊ​ക്കേ​ഷ​ണ​ൽ ടീ​ച്ച​ർ (ബ​യോ​ള​ജി-​സീ​നി​യ​ർ) ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ഴി​വ്. അ​ഭി​മു​ഖം ഇ​ന്നു രാ​വി​ലെ 11നു ​സ്കൂ​ൾ ഓ​ഫീ​സി​ൽ.