ക​രു​വാ​ര​ക്കു​ണ്ട് ബ​സ്‌സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് ചി​റ​കു മു​ള​യ്ക്കു​ന്നു
Wednesday, November 13, 2019 12:52 AM IST
ക​രു​വാ​ര​ക്കു​ണ്ട്: വി​വാ​ദ​ങ്ങ​ൾ​ക്കും കാ​ത്തി​രി​പ്പി​നു​മൊ​ടു​വി​ൽ ക​രു​വാ​ര​ക്കു​ണ്ട് ബ​സ്‌​സ്റ്റാ​ന്‍​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​ദ്ധ​തി​ക്ക് ചി​റ​ക് മു​ള​യ്ക്കു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കു​ന്ന​തി​നാ​യി സി​ഡ്കോ ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​വാ​ര​ക്കു​ണ്ടി​ലെ​ത്തി.
12 വ​ർ​ഷം മു​ൻ​പ് കി​ഴ​ക്കേ​ത​ല​യി​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ബ​സ്‌​സ്റ്റാ​ന്‍​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി മാ​റി മാ​റി വ​ന്ന ഭ​ര​ണ സ​മി​തി​ക​ൾ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ഫ​ലം ക​ണ്ടി​ല്ല. പി​ന്നീ​ട് അ​ധി​കൃ​ത​രും പ​ദ്ധ​തി​യെ കൈ ​ഒ​ഴി​ഞ്ഞ മ​ട്ടാ​യി​രു​ന്നു.
ഇ​ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണി​പ്പോ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യ​ത്.
ഭ​ര​ണ സ​മി​തി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കു​ന്ന​തി​നാ​യി സി​ഡ്കോ ക​ണ്‍​സ്ട്ര​ക‌്ഷ​ൻ ഡി​വി​ഷ​ൻ മേ​ധാ​വി എ​ൻ.​എ​സ്.​ശ്രീ​നാ​ഥ്, നോ​ർ​ത്ത് ഡി​വി​ഷ​ൻ ഹെ​ഡ് പി.​അ​ൻ​വ​ർ, കെ.​പ്ര​സ​ന്ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​രു​വാ​ര​ക്കു​ണ്ടി​ലെ​ത്തി​യ​ത്.