ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നു 16 വേ​ദി​ക​ൾ
Tuesday, November 12, 2019 12:20 AM IST
മേ​ലാ​റ്റൂ​ർ :മു​പ്പ​ത്തി​ര​ണ്ടാ​മ​ത് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു​ള്ള വേ​ദി​ക​ൾ നി​ശ്ച​യി​ച്ചു മേ​ലാ​റ്റൂ​രി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലും മ​റ്റു​മാ​യി പ​തി​നാ​റു വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.
വേ​ദി ഒന്ന്- ആ​ർ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വേ​ദി രണ്ട്,മൂന്ന്- മേ​ലാ​റ്റൂ​ർ മി​നി സ്റ്റേ​ഡി​യം, നാല്- ജെം​സ് കോ​ള​ജ്, അഞ്ച്- റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ഗ്രൗ​ണ്ട്, ആറ്- ടി.​എം ജേ​ക്ക​ബ് എ​ൽ​പി സ്കൂ​ൾ ചോ​ല​ക്കു​ളം, ഏഴ്- ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം ആ​ർ​എം​എ​ച്ച്എ​സ്, എട്ട്- ആ​ർ​എം​എ​ച്ച്്എ​സ് പ്ല​സ് ടു ​ഗ്രൗ​ണ്ട്, ഒന്പത്- എ​ൽ​പി സ്കൂ​ൾ മേ​ലാ​റ്റൂ​ർ, 10-ബ്ലോ​സം ന​ഴ്സ​റി, 11-വി.​കെ ഓ​ഡി​റ്റോ​റി​യം മേ​ലാ​റ്റൂ​ർ, 12-എ​എ​ൽ​പി​എ​സ് ച​ന്ത​പ്പ​ടി, 13- ഖാ​ദി കേ​ന്ദ്ര ഗ്രൗ​ണ്ട്, 14- ആ​ർ​എം​എ​ച്ച്എ​സ് ഹാ​ൾ, 15- ടി.​എം. ജേ​ക്ക​ബ് എ​ൽ​പി സ്കൂ​ൾ ചോ​ല​ക്കു​ളം, 16- വ്യാ​പാ​ര​ഭ​വ​ൻ മേ​ലാ​റ്റൂ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് വേ​ദി​ക​ൾ നി​ശ്ച​യി​ച്ച​ത്.
19ന് ​വൈ​കു​ന്നേ​രം നാ​ലി​നു ആ​രം​ഭി​ക്കു​ന്ന ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. 24ന് ​വൈ​കി​ട്ട് ആ​റി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​​നം സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഞ്ഞ​ളാം​കു​ഴി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, പി.​വി അ​ൻ​വ​ർ എം​എ​ൽ​എ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.