വാ​ഗ്ദാ​നം ക​ട​ലാ​സി​ലൊ​തു​ങ്ങി ; റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും നാ​ശം വി​ത​ച്ച് കാ​ട്ടാ​നക്കൂട്ടം
Friday, November 8, 2019 12:43 AM IST
നി​ല​ന്പൂ​ർ: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി വേ​ലി നി​ർ​മി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ട​പ്പാ​യി​ല്ല. ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ൽപ്പെ​ട്ട എ​ട​വ​ണ്ണ റേ​യഞ്ചി​ലെ കൃ​ഷി​യി​ട​ങ്ങ​ളോ​ട് ചേ​ർ​ന്ന വ​നാ​തി​ർ​ത്തി​ക​ളി​ൽ വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ച് കൃ​ഷി സം​ര​ക്ഷി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ.്

പി.​കെ. ബ​ഷീ​ര്‌ എംഎ​ൽ​എ യുടെ അ​ധ്യ​ക്ഷ​ത​യി​ൽ നി​ല​ന്പൂ​ർ വ​നം വ​കു​പ്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു ഉ​റ​പ്പ് നല്‌കിയത്. വ​നം വ​കു​പ്പ് 35 ല​ക്ഷ​വും എം​എ​ൽഎ ഫ​ണ്ടി​ൽ നി​ന്ന് 25 ല​ക്ഷ​വും ചെല​വ​ഴി​ച്ച് ഉൗ​ർ​ങ്ങാ​ട്ടി​രി, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു വൈ​ദ്യു​തി വേ​ലി പ്ര​ഖ്യാ​പ​നം. ഇ​തി​ൽ മു​ൻ​ഗ​ണ​നാ ലി​സ്റ്റി​ലു​ള്ള ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പൈ​ങ്ങാ​ക്കോ​ട് മേ​ഖ​ല​യി​ലാ​ണ് ഇ​പ്പോ​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മേ​ളാം​പ​റ​ന്പി​ൽ മാ​ത്യു വ​ർ​ഗീ​സ്, ചാ​ലി​യാ​ർ എ​സ്റ്റേ​റ്റ് ഉ​ട​മ എം.​പി.​ഉ​മ്മ​ൻ എ​ന്നി​വ​രു​ടെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പി​ംഗ് തു​ട​ങ്ങി മൂ​ന്ന് മു​ത​ൽ ആ​റു വ​ർ​ഷം വ​രെ പ്രാ​യ​മു​ള്ള റ​ബ​ർ മ​ര​ങ്ങ​ൾ നശിപ്പിക്കുകയാണ്.

തെ​ങ്ങ്, ക​മു​ക് എ​ന്നി​വ​യും വ്യ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് തോ​ട്ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ പ​റ​യുന്നു.

ര​ണ്ട് ആ​ന​ക്കൂ​ട്ട​ങ്ങ​ളും ഒ​രു ഒ​റ്റ​യാ​നു​മാ​ണ് ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടെ​യു​ള്ള​ത്. മൂ​വാ​യി​രം വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ക​നോ​ലി വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്നു​മാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്.

രാ​ത്രി എ​ട്ടോടെ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം പു​ല​ർ​ച്ചെ അ​ഞ്ചിന് ടാ​പ്പി​ംഗ് തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​ന്പോ​ഴും തോ​ട്ട​ത്തി​ൽ നി​ന്ന് പോ​കാ​ത്ത​തി​നാ​ൽ് തൊ​ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്.

തെ​ങ്ങ്, ക​മു​ക്, വാ​ഴ എ​ന്നി​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്പോ​ഴും ടാ​പ്പി​ങ് ന​ട​ത്തു​ന്ന റ​ബ്ബ​ർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ റ​ബ്ബ​ർ മ​ര​ങ്ങ​ളു​ടെ തൊ​ലി തി​ന്നു തു​ട​ങ്ങി​യ​തോ​ടെ റ​ബ​ർ ക​ർ​ഷ​ക​രു​ടെ​യു​ടെ ഉ​റ​ക്കം കെ​ട്ടി​രി​ക്കു​ക​യാ​ണ്.