നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ-​മൈ​സൂ​ർ പാ​ത​യി​ൽ ട്രെ​യി​ൻ കേ​ന്ദ്ര റെ​യി​ൽ​വെ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ
Wednesday, October 23, 2019 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​ല​ന്പൂ​ർ നി​ന്നും ഷൊ​ർ​ണൂ​ർ മൈ​സൂ​ർ പാ​ത​യി​ൽ ഉ​ത്സ​വ കാ​ല ട്രെ​യി​നും രാ​ത്രി​കാ​ല ട്രെ​യി​നും അ​നു​വ​ദി​ക്കു​ന്ന കാ​ര്യം കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ.
ജി​ല്ല​യ്ക്കു ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന ത​ര​ത്തി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​മാ​സം 19ന് ​കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ്ഗോ​യ​ലി​ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ എം​എ​ൽ​എ ക​ത്ത് ന​ൽ​കി​യി​രു​ന്നു. റ​യി​ൽ​വെ ഡ​യ​റ​ക്ട​റേ​റ്റി​നോ​ട് ഉ​ചി​ത​മാ​യ ന​ട​പ​ടി വേ​ഗ​ത്തി​ൽ കൈ ​കൊ​ള്ളാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന മ​ന്ത്രി​യു​ടെ മ​റു​പ​ടി എം​എ​ൽ​എ​ക്ക് ല​ഭി​ച്ചു.
പാ​ല​ക്കാ​ട്, സേ​ലം, ധ​ർ​മ​പു​രി, ബം​ഗ​ളൂ​രു, മാ​ണ്ഡ്യ വ​ഴി ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ഓ​ൾ കേ​ര​ള റെ​യി​ൽ​വെ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നി​ർ​ദേ​ശ​വും കൂ​ട്ടി ചേ​ർ​ത്താ​യി​രു​ന്നു എം​എ​ൽ​എ ക​ത്ത് ന​ൽ​കി​യി​രു​ന്ന​ത്.
ഈ ​വ​ഴി ട്രെ​യി​ൻ സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഉ​ത്സ​വ​കാ​ല​ത്തും രാ​ത്രി സ​മ​യ​ങ്ങ​ളി​ലും മ​ല​ബാ​ർ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ ക​ടു​ത്ത യാ​ത്രാ ക്ലേ​ശ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.